Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഞ്​ജലി ലോക കപ്പ്​...

അഞ്​ജലി ലോക കപ്പ്​ കണ്ടു, അച്​ഛനുണ്ടായിരുന്നു കൂടെ

text_fields
bookmark_border
അഞ്​ജലി ലോക കപ്പ്​ കണ്ടു,  അച്​ഛനുണ്ടായിരുന്നു കൂടെ
cancel

ദുബൈ: ഫിഫ ലോക കപ്പ്​ ഫുട്​ബാളി​ന്​ കൊടിയിറങ്ങിയെങ്കിലും റഷ്യയിലെ ഫുട്​ബാൾ സ്​റ്റേഡിയവും ചരിത്രവീഥികളും സാക്ഷ്യം വഹിച്ച ഒരു സ്​നേഹസമ്മാനത്തി​​​​​െൻറ തിളക്കവും ആരവവും നിലക്കുകയേ ഇല്ല.   കമ്യൂണിസവും കാൽപന്തു കളിയും ജീവനു തുല്യമായി കണ്ട ഒരു അച്​ഛ​​​​​െൻറ സ്​മരണയിൽ മകളും കൂട്ടുകാരും ചേർന്നൊരുക്കിയ അത്യപൂർവമായ സമ്മാനത്തി​​​​​െൻറ സ്​നേഹാരവം. ഫിഫ ടിവിയുൾപ്പെടെ അന്തർദേശീയ മാധ്യമങ്ങളിലും ബഹുഭാഷാ പത്രങ്ങളിലും നിറഞ്ഞു നിന്ന  കേരള സാരിയുടുത്ത പെൺകൂട്ടത്തി​​​​​െൻറ മനസു നിറയെ ഫുട്​ബാൾ സ്​നേഹിയായ കോഴിക്കോട്​ കക്കോടിയിലെ പൊക്കിരത്ത്​ വേണുഗോപാലൻ  എന്ന അച്​ഛനെക്കുറിച്ചുള്ള ഒാർമകളായിരുന്നു.

ഇക്കുറി ഏറ്റവും പ്രിയപ്പെ​െട്ടാരു പിറന്നാൾ സമ്മാനം നൽകണമെന്ന്​ ആഗ്രഹിച്ചിരുന്ന മകൾ അഞ്​ജലിക്കും ഭർത്താവ്​ രാജീവ്​ മേനോനും രണ്ടാമതൊന്ന്​ ആലോചിക്കേണ്ടി വന്നില്ല. അച്​ഛ​​​​​െൻറ ഇഷ്​ടദേശങ്ങളിലൊന്നായ റഷ്യയിൽ നടക്കുന്ന ലോകകപ്പ്​ ഫുട്​ബാൾ കാണാനുള്ള ടിക്കറ്റ്​ തന്നെ. ഗൾഫ്​ എയറിൽ നിന്ന്​ വിരമിച്ച വേണുഗോപാലൻ ഇൗ വർഷാദ്യം ദുബൈയിൽ വന്ന്​ മടങ്ങവെ നമുക്കൊരുമിച്ച്​ റഷ്യക്ക്​ പോകാനുള്ളതാണെന്നും ജൂലൈയിൽ  വേറെ പരിപാടികളൊന്നും പ്ലാൻ ചെയ്യരുതെന്നും പറഞ്ഞാണ്​ യാത്രയാക്കിയത്​. മക്കൾ ഒരുക്കിയിരിക്കുന്ന വിശിഷ്​ട സമ്മാനത്തെക്കുറിച്ച്​ നാട്ടിലെത്തി കൂട്ടുകാരോടും ബന്ധുക്കളോടുമെല്ലാം ആവേശപൂർവം പറഞ്ഞ അദ്ദേഹം പക്ഷെ ആരോടും പറയാതെ ഒരു നാൾ യാത്രയായി ഹൃദയാഘാതമായിരുന്നു കാരണം. 

അച്​ഛ​​​​​െൻറ വിയോഗത്തോടെ റഷ്യ യാത്രാ പ്ലാൻ ഉപേക്ഷിച്ച അഞ്​ജലിയെ അമ്മ പദ്​മിനിയാണ്​ നിർബന്ധിച്ച്​ പറഞ്ഞയച്ചത്​. അച്​ഛനു വേണ്ടി നീ കളികാണണമെന്നും ഏതു ലോകത്തായാലും അതറിഞ്ഞ്​​ അദ്ദേഹം സന്തോഷിക്കുമെന്നും അമ്മ പറഞ്ഞതോടെ   അഞ്​ജലിയും രാജീവും പോകാനുറച്ചു. സഹപാഠികളും സുഹൃത്തുക്കളുമായ ആറ്​ പേർ കൂടി ഒപ്പം ചേർന്നതോടെ ലക്ഷണമൊത്തൊരു മലയാളി സംഘമായി മാറി.  എമിറേറ്റ്​സിൽ ജോലി ചെയ്യുന്ന രശ്​മി ഗിരീഷ്​, അൽ ഫുത്തൈമിൽ ഉദ്യോഗസ്​ഥനായ ഗിരീഷ്​, സ്​മാർട്ട്​ എംപവറിലെ ബെർനി റൊസാറിയോ, ജെംസ്​ അമേരിക്കൻ അക്കാദമി അധ്യാപിക ഡയാന ബെർനി, ഒറാക്കിളിൽ ഉദ്യോഗസ്​ഥനായ വേണുഗോപാൽ വേലായുധൻ,  ജൂലിയസ്​ ബയിർ ബാങ്കിലെ പൂർണിമ പിള്ള എന്നിവരായിരുന്നു സംഘാംഗങ്ങൾ.

സ്​റ്റേഡിയത്തിലും ക്രെംലിൻ തെരുവിലുമെല്ലാം  കേരള സാരിയുടുത്ത സംഘത്തെ കണ്ട അന്യനാട്ടുകാർ കൗതുകം കൊണ്ട്​ അടുത്തെത്തി ​സ്​നേഹാന്വേഷണം നടത്തി ചിത്രമെടുത്തു. നിരവധി മലയാളി ഫുട്​ബാൾ ആരാധകരുമായും അവിടെ വെച്ച്​ സൗഹൃദമുണ്ടാക്കി. ഏഷ്യാനെറ്റിനു വേണ്ടി ഒരു ദിവസം ഗസറ്റ്​ റിപ്പോർട്ടറുമായി. സ്​റ്റേഡിയങ്ങളിലെല്ലാം അച്​ഛ​​​​​െൻറ പേരെഴുതിയ ബാഡ്​ജും ധരിച്ചാണ്​ അഞ്​ജലി പോയത്​. കൂടെയുണ്ട്​ എന്ന പൂർണ വിശ്വാസത്തോടെ. റഷ്യയിൽ നിന്ന്​ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ മകളെക്കണ്ട്​ പദ്​മിനിയമ്മ അൽപ നേരം ഒന്നും പറഞ്ഞില്ല, പകരം ഏറെ നേരം അണച്ചു പിടിച്ച്​ ചുംബിച്ചു. അമ്മക്ക്​ അത്രമാത്രം സംതൃപ്​തി തോന്നിക്കാണണം അച്​ഛനു നൽകിയ ഇൗ സ്​നേഹാഞ്​ജലിയിൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsworld cupmalayalam news
News Summary - world cup-uae-gulf news
Next Story