ലോകകപ്പ് ആരവങ്ങൾക്കിടയിൽ വിദ്യാർത്ഥികളുടെ ഫുട്ബോൾ മാമാങ്കം
text_fieldsഷാർജ: ലോക കപ്പിെൻറ ആരവങ്ങൾക്കിടയിൽ ഷാർജ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഫുട്ബോൾ മാമാങ്കം വിദ്യാർത്ഥികൾക്ക്ആ വേശമായി.ഹെൽത്ത് ആൻറ് വെൽനെസ് ക്ലബാണ് സ്കൂൾ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറിെൻറ സഹകരണത്തോടെ പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും അർജൻറീന–ബ്രസീൽ ജഴ്സിയിൽ പ്രദർശന മത്സരവും സംഘടിപ്പിച്ചത്. ഷാർജ ജുവൈസയിലെ സ്കൂൾഗ്രൗണ്ടിൽ തങ്ങളുടെ ഇഷ്ട ടീമുകളുടെയും കളിക്കാരുടെയും ജഴ്സികളിഞ്ഞാണ് വിദ്യാർഥികൾ കളികാണാനെത്തിയത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി.ജോൺസൺ ഉദ്ഘാടനം ചെയ്തു. ഷാജി ജോൺ, പ്രിൻസിപ്പൽ ആൻറണി ജോസഫ്, മുഹമ്മദ് അമീൻ, ഹെഡ്മാസ്റ്റർ രാജീവ്മാ ധവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
500 മീറ്റർ നീളത്തിലുള്ള ബാനറിൽ ഒപ്പു ചാർത്തലും മെക്സിക്കൻ വേവ് തീർക്കലും വിദ്യാർഥികൾ ആഘോഷമാക്കി. സ്പോർട്സ് ക്വിസ് മത്സരവും നടന്നു. പെനാൽട്ടി ഷൂട്ടൗട്ടിൽ ചിരൻജീവി,ഫഹദ്,മുഹമ്മദ് ലായിഖ്എ ന്നിവർ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രദർശന മത്സരത്തിൽ പെങ്കടുത്ത ടീമുകളുടെ ട്രോഫി അഫ്താബും മുഹമ്മദ് ലായിഖും ഏറ്റുവാങ്ങി. ഹെൽത്ത് ആൻറ് വെൽനസ് ക്ലബ് കോഡിനേറ്റർ പ്രണോജ്.ടി.വി, മുഹമ്മദ് ബാഷ, ചീഫ് ഹൗസ് മാസ്റ്റർ നൗഫൽ എ.,ചീഫ് ഹൗസ് മിസ്ട്രസ് ആശാ നായർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
