Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യത: യു.എ.ഇ-ലബനൻ മത്സരം സമനിലയിൽ
text_fieldsbookmark_border
വ്യാഴാഴ്ച രാത്രി നടന്ന യു.എ-.ഇ- ലബനൻ മത്സരം കാണാനെത്തിയ കാണികൾ
ദുബൈ: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിെൻറ അവസാന റൗണ്ടിലെ ആദ്യ മത്സരത്തിൽ യു.എ.ഇയും ലബനനും സമനിലയിൽ പിരിഞ്ഞു. ദുബൈ സബീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. 70 ശതമാനം ബോൾപൊസഷൻ നേടിയ യു.എ.ഇ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. മൂന്ന് തവണ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചെങ്കിലും വല കുലുങ്ങിയില്ല.
60 ശതമാനം കാണികളെ അനുവദിച്ചതോടെ ആർപ്പുവിളിച്ച ഗാലറിക്ക് നടുവിലാണ് യു.എ.ഇ ടീം കളത്തിലിറങ്ങിയത്. കഴിഞ്ഞ റൗണ്ടിലെ നാല് മത്സരങ്ങളിലും ജയം നേടിയ യു.എ.ഇ ടീമിന് ഇക്കുറി അത് തുടരാനായില്ല. ദക്ഷിണ കൊറിയ, ഇറാൻ, ഇറാഖ്, സിറിയ ടീമുകളുമായാണ് യു.എ.ഇയുടെ അടുത്ത മത്സരങ്ങൾ
Next Story

