Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകകപ്പ്​ യോഗ്യത:...

ലോകകപ്പ്​ യോഗ്യത: ഗാലറിയിൽ 30 ശതമാനം കാണികളെത്തും

text_fields
bookmark_border
ലോകകപ്പ്​ യോഗ്യത: ഗാലറിയിൽ 30 ശതമാനം കാണികളെത്തും
cancel
camera_alt

ലോകകപ്പ്​ യോഗ്യത മത്സരങ്ങൾക്കൊരുങ്ങുന്ന യു.എ.ഇ ദേശീയ ഫുട്​ബാൾ ടീം പരിശീലനത്തിൽ 

ദുബൈ: ലോകകപ്പ്​ മത്സരങ്ങളുടെ ഏഷ്യൻ യോഗ്യത മത്സരങ്ങളിൽ 30 ശതമാനം കാണികളെ അനുവദിക്കാൻ തീരുമാനം. വ്യാഴാഴ്​ച മുതൽ 15 വരെ നടക്കുന്ന ഗ്രൂപ്​​ ജി മത്സരങ്ങളിലാണ്​ കാണികളെ പ്രവേശിപ്പിക്കുന്നത്​. വാക്​സിനെടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനം. സബീൽ അൽ മക്​തൂം സ്​റ്റേഡിയത്തിലാണ്​ മത്സരം.

ദേശീയ ദുരന്ത നിവാരണ സമിതി, ദുബൈ ദുരന്ത നിവാരണ സമിതി, യു.എ.ഇ ഫുട്​ബാൾ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാവും സുരക്ഷയൊരുക്കുക. അൽ ഹൊസൻ ആപ്പിൽ 'ഇ' അക്ഷരം ലഭിക്കുന്നവർക്ക്​ മാത്രമാകും പ്രവേശനം. രണ്ട്​ ഡോസ്​ വാക്​സിനെടുത്ത്​ നിശ്ചിത ദിവസം കഴിഞ്ഞാൽ മാത്രമേ 'ഇ' അക്ഷരം ലഭിക്കൂ. ഇതിന്​ പുറമെ, 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്​ നെഗറ്റിവ്​ ഫലവും ഹാജരാക്കണം. മാസ്​ക്​ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നീ മുൻകരുതലും സ്വീകരിക്കണം.

കഴിഞ്ഞ ദിവസം നടന്ന പ്രസിഡൻഷ്യൽ കപ്പ്​ ഫുട്​ബാൾ ഫൈനലിൽ വാക്​സിനെടുത്ത കാണികളെ പ്രവേശിപ്പിച്ചിരുന്നു. ഇത്​ വിജയമായാൽ ലോകകപ്പ്​ യോഗ്യത മത്സരത്തിനും കാണികളെ പ്രവേശിപ്പിക്കുമെന്ന്​ അധികൃതർ അറിയിച്ചിരുന്നു. പ്രസിഡൻഷ്യൽ കപ്പ്​ ഫൈനൽ വിജയകരമായി നടത്താൻ കഴിഞ്ഞതോടെയാണ്​ യോഗ്യത മത്സരത്തിനും കാണികളെ കയറ്റുന്നത്​.യോഗ്യത മത്സരത്തിൽ ആതിഥേയരായ യു.എ.ഇക്ക്​ നേരിടാനുള്ളത്​ നിർണായക പോരാട്ടങ്ങളാണ്​. ഈ മത്സരങ്ങളിൽ സ്വന്തം കാണികളുടെ പിന്തുണ ലഭിക്കുന്നത്​ ടീമിന്​ ഉണർവേകുമെന്ന്​ കരുതുന്നു. ജൂൺ മൂന്നിന്​ മലേഷ്യ, ഏഴിന്​ തായ്​ലൻഡ്​, 11ന്​ ഇന്തോനേഷ്യ, 15ന്​ വിയറ്റ്​നാം എന്നിവർക്കെതിരെയാണ്​ യു.എ.ഇയുടെ മത്സരങ്ങൾ. യു.എ.ഇയിലെ ഫുട്​ബാൾ ആരാധകർക്ക്​ ഒന്നര വർഷത്തിന്​ ശേഷമാണ്​ സ്വന്തം ടീമി​െൻറ മത്സരം നേരിൽ കാണാൻ അവസരം ലഭിക്കുന്നത്​. കഴിഞ്ഞ മാസങ്ങളിൽ സൗഹൃദ മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിലും കാണികളെ അനുവദിച്ചിരുന്നില്ല.

അതേസമയം, ഐ.പി.എൽ നടക്കാനിരിക്കെ കാണികളെ അനുവദിക്കുന്നത്​ ക്രിക്കറ്റ്​ പ്രേമികളും പ്രതീക്ഷയോടെയാണ്​ നോക്കിക്കാണുന്നത്​. സെപ്​റ്റംബറിലാണ്​ ഐ.പി.എല്ലി​െൻറ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്​. കഴിഞ്ഞ സീസൺ ഐ.പി.എൽ യു.എ.ഇയിൽ ആയിരുന്നെങ്കിലും കാണികളെ അനുവദിച്ചിരുന്നില്ല.

ഗ്രൂപ്പ്​ 'എ' മത്സരങ്ങൾ ഷാർജയിലേക്ക്​ മാറ്റി

ദുബൈ: ലോകകപ്പി​െൻറ ഏഷ്യൻ യോഗ്യത മത്സരങ്ങളുടെ കൂടുതൽ മത്സരങ്ങൾ യു.എ.ഇയിലേക്ക്​. ചൈനയിൽ നടക്കേണ്ട ഗ്രൂപ്​​ എ മത്സരങ്ങൾ ഷാർജയിലേക്ക്​ മാറ്റിയതായി ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷൻ അറിയിച്ചു. സിറിയ, ചൈന, ഫിലിപ്പീൻസ്​, മാലിദ്വീപ്​, ഗുവാ എന്നീ ടീമുകൾ ഏറ്റുമുട്ടുന്ന ഏഴ്​ മത്സരങ്ങൾക്കാണ്​ ഷാർജ സ്​റ്റേഡിയം ആതിഥേയത്വം വഹിക്കുക. മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup Qualificationgallery
News Summary - World Cup Qualification: 30% of the audience in the gallery
Next Story