ലോകകപ്പ്; മെട്രോ സമയം ദീർഘിപ്പിച്ചു
text_fieldsദുബൈ: ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ ദുബൈ മെട്രോയുടെ സമയം ദീർഘിപ്പിച്ചു. ഫാൻ സോണുകളിലും ഫാൻ ഫെസ്റ്റുകളിലും എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് സമയം ദീർഘിപ്പിച്ചത്. മത്സരം അവസാനിച്ച് 45 മിനിറ്റിനു ശേഷമേ അവസാന മെട്രോ സർവിസ് നടത്തുകയുള്ളൂ. ദുബൈയിലെ ഫാൻ സോണുകളിൽ ആയിരക്കണക്കിനാളുകളാണ് കളി കാണാൻ എത്തുന്നത്.
രാത്രി 11ന് തുടങ്ങുന്ന അവസാന മത്സരം സാധാരണ രീതിയിൽ അവസാനിക്കുന്നത് 12.45നാണ്. എന്നാൽ, എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും പോകുന്ന മത്സരം 1.30 വരെ നീളുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മെട്രോ സമയം നീട്ടിയത്. മത്സരം നടക്കുന്ന ദിവസങ്ങളിലാണ് സമയം നീട്ടിയത്.
മെട്രോ സമയം:
ഡിസംബർ 9, 10 തീയതികളിൽ പുലർച്ച അഞ്ചു മുതൽ രാത്രി 2.30 വരെ. ഡിസംബർ 13, 14 തീയതികളിൽ പുലർച്ച അഞ്ചു മുതൽ രാത്രി 2.30 വരെ. ഡിസംബർ 17ന് പുലർച്ച അഞ്ചു മുതൽ രാത്രി ഒന്നുവര. ഡിസംബർ 18ന് രാവിലെ എട്ടു മുതൽ രാത്രി 1 വരെ

