Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകകപ്പ്​ ലീഗ്​:...

ലോകകപ്പ്​ ലീഗ്​: യു.എ.ഇ ടീമിൽ മൂന്ന്​ മലയാളികൾ

text_fields
bookmark_border
ലോകകപ്പ്​ ലീഗ്​: യു.എ.ഇ ടീമിൽ മൂന്ന്​ മലയാളികൾ
cancel
camera_alt

റിസ്​വാൻ റഊഫ്​, ബാസിൽ ഹമീദ്​, അലിഷാൻ ഷറഫു

Listen to this Article

ദുബൈ: അമേരിക്കയിൽ നടക്കുന്ന ക്രിക്കറ്റ്​ ലോകകപ്പ്​​ ലീഗിലേക്കുള്ള യു.എ.ഇ ദേശീയ ടീമിൽ മൂന്ന്​ മലയാളികൾ. കണ്ണൂർ തലശേരി സ്വദേശി റിസ്​വാൻ റഊഫ്​, കോഴിക്കോട്​ സ്വദേശി ബാസിൽ ഹമീദ്​, കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫു എന്നിവരാണ്​ ടീമിൽ ഇടം നേടിയത്​. മെയ്​ 31 മുതൽ സ്​കോട്​ലൻഡ്​, യു.എസ്​.എ ടീമുകൾക്കെതിരായാണ്​ മത്സരങ്ങൾ.

അഹ്​മദ്​ റാസയാണ്​ ടീം നായകൻ. മലയാളി താരങ്ങൾക്ക്​ പുറമെ തമിഴ്​നാട്ടുകാരൻ കാർത്തിക്​ മെയ്യപ്പനും ടീമിൽ ഇടംനേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏക മലയാളിയാണ്​ റിസ്​വാൻ റഊഫ്​. അയർലെൻഡിനെതിരെ യു.എ.ഇക്കായി 109 പന്തിൽ 136 റൺസാണ്​ റിസ്​വാൻ അടിച്ചെടുത്തത്​.

യു.എ.ഇ ടീമിന്​ ട്വന്‍റി ലോകകപ്പ്​ യോഗ്യത ലഭിച്ചപ്പോൾ ടീമി​ലുണ്ടായിരുന്ന താരമാണ്​ ബാസിൽ ഹമീദ്​. ഈ വർഷം അവസാനം ആസ്​ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ ബാസിലും ടീമിലുണ്ടാകുമെന്നാണ്​ പ്രതീക്ഷ. യു.എ.ഇ അണ്ടർ 19 ടീമിന്‍റെ നായകനാണ്​ അലിഷാൻ ഷറഫു.

ആദ്യമായാണ്​ ഒരു മലയാളി താരം യു.എ.ഇ ടീമിന്‍റെ നായകനാകുന്നത്​. അലിഷാന്‍റെ നേതൃത്വത്തിൽ മികച്ച പ്രകടനമാണ്​ ടീം നടത്തിയത്​. മെയ്​ 31ന്​ സ്​കോട്ട്​ലൻഡിനെതിരെയാണ്​ യു.എ.ഇയുടെ ആദ്യ മത്സരം. ജൂൺ ഒന്നിന്​ യു.എസ്​.എയെ നേരിടും. ജൂൺ മൂന്നിനും നാലിനും ഈ ടീമുകൾക്കെതിരെ ഓരോ മത്സരം കൂടിയുണ്ട്​.

ഐ.സി.സിയുടെ പൂർണ അംഗത്വത്തിന്​ ശ്രമിക്കുന്ന യു.എ.ഇക്ക്​ നിർണായകമാണ്​ ഈ ടൂർണമെന്‍റ്​. എല്ലാ മത്സരങ്ങളും ജയിച്ച്​ പോയന്‍റ്​ നില ഉയർത്തുക എന്നതായിരിക്കും പ്രധാന ലക്ഷ്യം. രണ്ട്​ മാസത്തിനിടെ കളിച്ച 11 മത്സരങ്ങളിൽ ഏഴിലും ജയിക്കാനും ഒരു സമനില നേടാനും യു.എ.ഇക്ക്​ കഴിഞ്ഞിരുന്നു. മുൻ ഇന്ത്യൻ താരം റോബിൻ സിങാണ്​ പരിശീലകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup League
News Summary - World Cup League: Three Keralites in UAE team
Next Story