Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ ഇന്ത്യൻ സ്കൂൾ...

ഷാർജ ഇന്ത്യൻ സ്കൂൾ അങ്കണത്തിലും ലോകകപ്പ് ആവേശം

text_fields
bookmark_border
ഷാർജ ഇന്ത്യൻ സ്കൂൾ അങ്കണത്തിലും ലോകകപ്പ് ആവേശം
cancel

ഷാർജ: ലോകമെമ്പാടും ഫിഫ ലോകകപ്പ് 2026ന്‍റെ ആവേശം അലയടിക്കുമ്പോൾ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസ അങ്കണത്തിൽ ‘ഫിഫ ഫിവർ’ അരങ്ങേറി. ലോകകപ്പ് മെക്സികോയിൽ ഔദ്യോഗികമായി ആരംഭിക്കുന്നതിന്‍റെ മുന്നോടിയായാണ് ഡിപാർട്ട്മെന്‍റ് ഓഫ് ഫിസിക്കൽ എജുക്കേഷൻ, ഹെൽത്ത് ആൻഡ് വെൽനസ് ക്ലബുമായി സഹകരിച്ച് ആവേശകരമായ പരിപാടികൾ സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ പറഞ്ഞു.

വിദ്യാർഥികൾക്കിടയിൽ ഫുട്ബാൾ ആവേശം വളർത്തുന്നതിനും ലോകകപ്പ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട്, ‘ഒരു ലോകം, ഒരു കളി, ഒരു ആവേശം -2026ൽ ലോകം ഒന്നിക്കുന്നു’ എന്ന സന്ദേശത്തോടെ സ്കൂൾ കാമ്പസിൽ ഫുട്ബാൾ റാലി, ഐക്യദാർഢ്യ ബാനർ ഒപ്പിടൽ ചടങ്ങ്, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ലോകകപ്പ് ക്വിസ് മൽസരം എന്നിവ നടന്നു . തുടർന്ന് പ്രതീകാത്മക ബ്രസീൽ-അർജന്‍റീന പ്രദർശന മത്സരത്തിൽ ബ്രസീൽ ടീം ജേതാക്കളായി. വിദ്യാർഥികളും അധ്യാപകരും ഇഷ്ട ടീമിന്‍റെ ജേഴ്സി ധരിച്ച്, റാലിയിൽ അണിചേർന്നു.

ആഗോള ഫുട്ബാൾ സമൂഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദത്തിന്‍റെ വിശ്വമേളയിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് പരിപാടികൾ സംഘടിപ്പിച്ചതെന്ന് സ്കൂൾ കായിക വിഭാഗം മേധാവി പ്രനോജ് പറഞ്ഞു. സ്പോർട്സ് ഇവെന്‍റ്സ് കോഓർഡിനേറ്റർ മൻസൂർ അലി, കായിക അധ്യാപകർ, സ്പോർട്സ് ഹൗസ് ക്യാപ്റ്റന്മാർ എന്നിവർ നേതൃത്വം നല്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - World Cup excitement reaches Sharjah Indian School campus too
Next Story