Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകകപ്പ്​ നഗരം

ലോകകപ്പ്​ നഗരം

text_fields
bookmark_border
ലോകകപ്പ്​  നഗരം
cancel

ദുബൈയിൽ നിന്ന്​ ദോഹയിലേക്ക്​ 650 കിലോമീറ്ററാണ്​ ദൂരം. പക്ഷെ, കഴിഞ്ഞ മാസം ഈ രണ്ട്​ നഗരങ്ങൾ ഒരു വാതിൽപടിക്ക്​ അപ്പുറവും ഇപ്പുറവുമായിരുന്നു. ദോഹ കഴിഞ്ഞാൽ ലോകകപ്പിന്‍റെ ആവേശം ഏറ്റവുമധികം അലയടിച്ചത്​ ദുബൈ നഗരത്തിലായിരുന്നു. എക്സ്പോ 2020 കഴിഞ്ഞാൽ കഴിഞ്ഞ വർഷം ദുബൈയിൽ ‘നടന്ന’ ഏറ്റവും വലിയ ആഘോഷം ലോകകപ്പായിരുന്നു. അർജന്‍റീനയിലെ ബ്യൂണസ്​ ഐറിസിനെയും ഫ്രാൻസിലെ പാരീസിനെയും വെല്ലുന്ന ആവേശത്തിലായിരുന്നു ദുബൈ. ലോകകപ്പിനിറങ്ങിയ 32 രാജ്യങ്ങളുടെയും പ്രതിനിധികളും ഫാൻസുമാണ്​ ദുബൈയെ ലോകമാമാങ്കത്തിന്‍റെ ഭാഗമാക്കിയത്​. വെറുതെയല്ല ഫിഫ അവരുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ്​ നടത്താൻ തെരഞ്ഞെടുത്ത ആറ്​ നഗരങ്ങളിൽ ദുബൈയെയും ഉൾപെടുത്തിയത്​. ദുബൈയുടെ അങ്ങോളമിങ്ങോളം നിറഞ്ഞു കവിഞ്ഞ ഫാൻ സോണുകൾ തന്നെ ഇതിന്​ സാക്ഷി. നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയിലായിരുന്നു ഫാൻ സോണുകൾ.

ലോകകപ്പിന്​ കാഹളം മുഴങ്ങിയപ്പോൾ മുതൽ ദുബൈയും ആവേശത്തിലായിരുന്നു. ഒരു ലക്ഷത്തിലേറെ ഫാൻസാണ്​ ദുബൈയിൽ എത്തിയത്​. ഹോട്ടലുകൾ നിറഞ്ഞു കവിഞ്ഞിരുന്നു. ​ൈഫ്ല ദുബൈയിൽ മാത്രം ദുബൈയിൽ നിന്ന്​ ഖത്തറിലേക്ക്​ യാത്ര ചെയ്തത്​ 1.30 ലക്ഷം പേരാണ്​. ദുബൈ അൽ മക്​തൂം വിമാനത്താവളത്തിൽ നിന്ന്​ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്​ 1290 വിമാന സർവീസുകളാണ്​ നടത്തിയത്​. ലോകകപ്പ്​ തുടങ്ങിയ നവംബർ 21 മുതൽ ഡിസംബർ 19 വരെയുള്ള കണക്കാണിത്​. ദിവസവും 30 സർവീസുകൾ വീതം ലോകകപ്പ്​ കാലത്ത്​ ഏർപെടുത്തിയിരുന്നു. തിരക്കേറിയ സമയങ്ങളിൽ 30 മിനിറ്റ്​ ഇടവിട്ട്​ ഷട്ടിൽ സർവീസുകൾ നടത്തി.

കളിയുടെ ദിവസം പോയി അന്ന്​ തന്നെ തിരിച്ചെത്തുന്ന രീതിയിലായിരുന്നു ഷട്ടിൽ സർവീസുകൾ. 171 രാജ്യങ്ങളി​ലെ യാത്രക്കാർ ദോഹയിലെത്താൻ ഷട്ടിൽ സർവീസിനെ ആശ്രയിച്ചു. ഇന്ത്യ, യു.കെ, യു.എ.ഇ, ഫ്രാൻസ്​, അർജന്‍റീന, യു.എസ്​, ​മൊറോക്കോ, ജോർഡൻ, കാനഡ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ പൗരൻമാരായിരുന്നു കൂടുതലും. ഷട്ടിൽ വിമാനങ്ങളിൽ 60 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. 50 ശതമാനം യാത്രക്കാരും യു.എ.ഇയിലെ താമസക്കാരും ബാക്കിയുള്ളവർ വിദേശത്തുനിന്നെത്തിയ സന്ദർശകരുമായിരുന്നു. നിരവധി പേർ ഒന്നിലധികം തവണ യാത്ര ചെയ്തു. നാല്​ തവണ വരെ യാത്ര ചെയ്തവരുണ്ട്​. ഖത്തർ എയർവേയ്​സ്​ കഴിഞ്ഞാൽ ലോകകപ്പുമായി ബന്ധപ്പെട്ട്​ ഏറ്റവുമധികം സർവീസ്​ നടത്തിയത്​ ​ൈഫ്ല ദുബൈയാണ്​. ആദ്യമായാണ്​ ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു ദിവസം തന്നെ ഇത്രയേറെ സർവീസുകൾ നടക്കുന്നത്​. ഏറ്റവുമധികം ആളുകൾ കളി കാണാനെത്തിയത്​ ദുബൈ ഹാർബറിലെ ഫിഫ ഫാൻ ഫെസ്റ്റിലായിരുന്നു. എക്സ്​പോ ​സിറ്റിയിലെ ജൂബിലി പാർക്കിലും അൽ വാസൽ ഡോമിലും ആരാധകർ തകർത്താടി. ദുബൈയിലെ ഹോട്ടൽ മേഖലയിലും ഉണർവ്​ പ്രകടമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
Next Story