വേൾഡ് കൂളസ്റ്റ് വിൻറർ: എത്തിയത് 9.5 ലക്ഷം സന്ദർശകർ
text_fieldsവേൾഡ് കൂളസ്റ്റ് വിൻററിെൻറ ഭാഗമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹത്തയിൽ സൈക്കിൾ സഞ്ചാരം നടത്തിയപ്പോൾ (ഫയൽ ചിത്രം)
ദുബൈ: ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇയിൽ നടത്തിയ 'വേൾഡ് കൂളസ്റ്റ് വിൻറർ കാമ്പയിൻ സമാപിച്ചു. ഒന്നര മാസത്തിനിടെ 9.5 ലക്ഷം സഞ്ചാരികളാണ് കാമ്പയിെൻറ ഭാഗമായത്. 100 കോടി ദിർഹമിെൻറ വരുമാനം ഇതുവഴി ലഭ്യമായതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
ഡിസംബർ 12നാണ് 45 ദിവസത്തെ കാമ്പയിൻ തുടങ്ങിയത്. യു.എ.ഇയിലെ അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുൾപ്പെടെ സഞ്ചാരികളെ എത്തിക്കുകയായിരുന്നു ലക്ഷ്യം. കാമ്പയിന് പ്രോത്സാഹനമേകാൻ ശൈഖ് മുഹമ്മദ് സൈക്കിളുമായി ഹത്തയിലേക്ക് യാത്ര നടത്തിയിരുന്നു. 20 ദശലക്ഷം ജനങ്ങളിലേക്ക് കാമ്പയിൻ എത്തിയെന്നാണ് വിലയിരുത്തൽ. അടുത്ത വിൻറർ കാമ്പയിനും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. 'ബിഗർ ആൻഡ് ബെറ്റർ കാമ്പയിൻ'ഈ വർഷം ഡിസംബർ 15 മുതൽ ആരംഭിക്കും. കാമ്പയിൻ വിജയിപ്പിച്ചതിന് സാമ്പത്തിക മന്ത്രാലയം, ഗവ. മീഡിയ ഓഫിസ്, പ്രാദേശിക ടൂറിസം വകുപ്പുകൾ എന്നിവർക്ക് നന്ദി അറിയിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

