Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​വ​പ്ര​തി​ഭ​ക​ളെ...

ന​വ​പ്ര​തി​ഭ​ക​ളെ വാ​ര്‍ത്തെ​ടു​ക്കാ​ന്‍ വേ​ദി​യൊ​രു​ക്കി നാ​ട​ക ശി​ല്‍പ​ശാ​ല

text_fields
bookmark_border
workshop
cancel
camera_alt

ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബൂ​ദ​ബി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന നാ​ട​ക ശി​ല്‍പ​ശാ​ല​യി​ല്‍നി​ന്ന്

അ​ബൂ​ദ​ബി: ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബൂ​ദ​ബി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന നാ​ട​ക ശി​ല്‍പ​ശാ​ല വി​നോ​ദ​ത്തി​ന്‍റെ​യും വി​ജ്ഞാ​ന​ത്തി​ന്‍റെ​യും വേ​ദി​യാ​യി. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍ഡ് ജേ​താ​വ് കോ​ട്ട​ക്ക​ല്‍ മു​ര​ളി​യും പ്ര​ശ​സ്ത നാ​ട​ക പ്ര​വ​ര്‍ത്ത​ക​ന്‍ ശ്രീ​ജി​ത്ത് കാ​ഞ്ഞി​ല​ശ്ശേ​രി​യും നേ​തൃ​ത്വം ന​ൽ​കി​യ ശി​ല്‍പ​ശാ​ല കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ എ.​കെ. ബീ​രാ​ന്‍കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജെ.​സി. ഡാ​നി​യേ​ല്‍ പു​ര​സ്‌​കാ​ര ജേ​താ​വ് ടി.​വി. ച​ന്ദ്ര​നെ അ​നു​മോ​ദി​ച്ച് തു​ട​ങ്ങി​യ ക്യാ​മ്പി​ല്‍ അ​മ്പ​തി​ലേ​റെ പേ​ര്‍ പ​ങ്കെ​ടു​ത്തു. മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ർ​ക്കാ​യി​രു​ന്നു പ്ര​വേ​ശ​നം.

പി.​കെ. വേ​ണു​ക്കു​ട്ട​ന്‍ നാ​യ​ര്‍, ജോ​സ് ചി​റ​മ്മ​ല്‍, കൊ​ച്ചു​നാ​രാ​യ​ണ​പ്പി​ള്ള, സാം ​കു​ട്ടി പ​ട്ടം​ക​രി, ജെ. ​ശൈ​ല​ജ, സു​വീ​ര​ന്‍, ജി​നോ ജോ​സ​ഫ്, അ​ഭി​മ​ന്യു, മ​ഞ്ജു​ള​ന്‍, ടി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, തൃ​ശൂ​ര്‍ ഗോ​പാ​ല്‍ജി, ക​രി​വെ​ള്ളൂ​ര്‍ മു​ര​ളി, ജോ​ബ് മ​ഠ​ത്തി​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ പേ​രി​ല്‍ മു​മ്പും ശ​ക്തി തി​യ​റ്റേ​ഴ്‌​സ് ശി​ല്‍പ​ശാ​ല​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ ശ​ക്തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ഫ​റു​ല്ല പാ​ല​പ്പെ​ട്ടി, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​ന്‍വ​ര്‍ ബാ​ബു, ട്ര​ഷ​റ​ര്‍ അ​ഡ്വ. സ​ലിം ചോ​ല​മു​ഖ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ നാ​ഷ പ​ത്ത​നാ​പു​രം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workshoptalentplatform
News Summary - workshop set up as a platform to nurture new talents
Next Story