കസ്റ്റമര്‍ ഹാപ്പിനസ് സെന്‍റര്‍ സര്‍വിസ് ടീമിന് ശില്‍പശാല നടത്തി
text_fieldsറാസല്‍ഖൈമയില്‍ കസ്റ്റമര്‍ ഹാപ്പിനസ് സെന്‍റര്‍ സര്‍വിസ് ഡെവലപ്പ്മെന്റ് ടീം അംഗങ്ങള്‍ക്കായി നടത്തിയ പരിശീലന പരിപാടി
റാസല്‍ഖൈമ: സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് റാക് പൊലീസ് കസ്റ്റമര്‍ ഹാപ്പിനസ് സെന്‍റര്‍ സര്‍വിസ് ഡെവലപ്മെന്‍റ് ടീം അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ച് റാക് പൊലീസ്. ‘യു.എ.ഇ സെവന്‍ സ്റ്റാര്‍ സര്‍വിസ് സെന്‍റര്‍ റേറ്റിങ് സിസ്റ്റത്തിനായുള്ള ഉപഭോക്തൃബന്ധ മാനേജ്മെന്‍റിന്‍റെ സ്ഥാപന തത്വങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട്ട് യൂനിവേഴ്സിറ്റിയുമായി സഹകരിച്ചായിരുന്നു ശില്‍പശാല. സേവനങ്ങള്‍ക്കായുള്ള ആഗോള സ്റ്റാര്‍ റേറ്റിങ് സിസ്റ്റത്തിന്‍റെ അറിവും ആവശ്യകതകളും ഉപയോഗിച്ച് ജീവനക്കാരുടെ സന്നദ്ധത വര്‍ധിപ്പിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയ പദ്ധതിയുടെ ഭാഗമായാണ് പരിശീലനമെന്ന് അധികൃതര്‍ പറഞ്ഞു.
കസ്റ്റമര്‍ ഹാപ്പിനസ് സെന്‍ററുകളുടെ സേവനവികസന ടീമുകള്‍, കാള്‍ സെന്‍റര്‍, സപ്പോര്‍ട്ടിങ് വകുപ്പുകള്‍ എന്നിവയില്‍ നിന്നുള്ള 20 ജീവനക്കാര്‍ പ്രോഗ്രാമില്‍ പങ്കെടുത്തു. ‘അര്‍താഖ’ സംരംഭത്തിനനുസൃതമായി സേവനനിലവാരം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ജോലി ആവശ്യങ്ങളുടെയും പ്രകടനവികസന ആവശ്യകതകളുടെയും സമഗ്രമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ തെരഞ്ഞെടുത്തത്. നാല് ദിവസങ്ങളിലായി നടന്ന തീവ്രപരിശീലന കോഴ്സില്‍ പ്രായോഗികവും സൈദ്ധാന്തികവുമായ വിഷയങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ നടന്നു. ഉപഭോക്തൃ യാത്ര, ഉപഭോക്തൃ അനുഭവം, സ്വാധീനം, ഉപഭോക്തൃ പരിശ്രമ ലഘൂകരണം തുടങ്ങിയവയെ കേന്ദ്രീകരിച്ചായിരുന്നു ക്ലാസുകള്‍. ഉപഭോക്തൃ സേവനങ്ങളിലെ നവീകരണം, കേസ് പഠന വിശകലനം, കോണ്‍ടാക്ട് സെന്‍ററുകളിലെയും ഫ്രണ്ട് എന്‍ഡ് പ്രവര്‍ത്തനങ്ങളിലെയും ദൈനംദിന വെല്ലുവിളികള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നതായിരുന്നു പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

