'സുരക്ഷിത സ്കൂള്‍ വര്‍ഷം’; ബസ് ഡ്രൈവര്‍മാര്‍ക്ക് ശിൽപശാലയൊരുക്കി റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍സ് വകുപ്പ്
text_fieldsസ്കൂള്‍ ബസ് ഡ്രൈവര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും പങ്കെടുപ്പിച്ച് റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍സ് വകുപ്പ് നടത്തിയ ബോധവത്കരണ ശിൽപശാലയില് ബ്രാഞ്ച് ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് റാഷിദ് അല്‍ ഷെഹി സംസാരിക്കുന്നു
റാസല്‍ഖൈമ: സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ‘സുരക്ഷിത സ്കൂള്‍ വര്‍ഷം’ വിഷയത്തില്‍ ശിൽപശാല ഒരുക്കി റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍സ് വകുപ്പ്. രണ്ട് ദിവസങ്ങളിലായി അവാഫി സായിദ് വിദ്യാഭ്യാസ സമുച്ചയത്തില്‍ നടന്ന ശിൽപശാലയില് ബ്രാഞ്ച് ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് റാഷിദ് അല്‍ ഷെഹി പ്രഭാഷണം നടത്തി.
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അവരെ ഭീഷണികളില്‍നിന്ന് സംരക്ഷിക്കുന്നതിനും ഡ്രൈവര്‍മാരും സൂപ്പര്‍വൈസര്‍മാരും തമ്മിലുള്ള സഹകരണം അതിപ്രധാനമാണെന്ന് ക്യാപ്റ്റൻ മുഹമ്മദ് റാഷിദ് അഭിപ്രായപ്പെട്ടു. ഗതാഗത നിയമങ്ങളും ചട്ടങ്ങളും വിശദീകരിച്ച ശില്പശാലയില് വിദ്യാര്‍ഥികള്‍ ബസുകളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും പാലിക്കേണ്ട നടപടിക്രമങ്ങളും ഓര്‍മപ്പെടുത്തി. വീടുകളില്‍നിന്ന് സ്കൂളിലേക്കും തിരികെയുമുള്ള യാത്രക്ക് ശേഷം ബസുകളില്‍ വിദ്യാര്‍ഥികളില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതര്‍ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

