വര്‍ക്ക്ഷോപ് സംഘടിപ്പിച്ചു
text_fieldsകൗമാരക്കാരുടെ പ്രശ്നങ്ങള്‍, പരിഹാരം വിഷയത്തില്‍ സ്മാര്‍ട്ട് പേരന്റ്സ് അബൂദബി സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പില്‍ നാദിറ ജാഫര്‍ സംസാരിക്കുന്നു
അബൂദബി: ‘കൗമാരക്കാരുടെ പ്രശ്നങ്ങള്‍, പരിഹാരം’ എന്ന വിഷയത്തില്‍ സ്മാര്‍ട്ട് പേരന്റ്സ് അബൂദബിയുടെ നേതൃത്വത്തില്‍ വര്‍ക്ക്ഷോപ് സംഘടിപ്പിച്ചു.
വിവിധ മേഖലകളില്‍നിന്നുള്ള രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കെടുത്ത പരിപാടിയില്‍, ഗ്രാന്‍ഡ് കാലിബര്‍ യു.എ.ഇ സി.ഇ.ഒ. നാദിറ ജാഫര്‍ സംസാരിച്ചു. ഡിജിറ്റല്‍ ലോകത്ത് കുട്ടികളുടെ സമയത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുക എന്നത് പ്രധാന വെല്ലുവിളിയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കൗമാരപ്രശ്നങ്ങളുടെ പരിഹാരം, ലൈംഗിക വിദ്യാഭ്യാസം, പരീക്ഷ, ജീവിത നൈപുണികള്‍ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു.

