Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനിശ്ചിതത്വങ്ങളിൽ...

അനിശ്ചിതത്വങ്ങളിൽ കൈവിട്ടില്ല തൊഴിലുടമയെ ആദരിച്ച്​​​ തൊഴിലാളികൾ; നന്ദി പറയേണ്ടത് എന്നോടല്ല,​ യു.എ.ഇ ഭരണകൂടത്തോടെന്ന് ​ലീ മാക്​റോൺ ഉടമ അബ്​ദുറഹ്മാൻ

text_fields
bookmark_border
അനിശ്ചിതത്വങ്ങളിൽ കൈവിട്ടില്ല തൊഴിലുടമയെ ആദരിച്ച്​​​ തൊഴിലാളികൾ; നന്ദി പറയേണ്ടത് എന്നോടല്ല,​ യു.എ.ഇ ഭരണകൂടത്തോടെന്ന് ​ലീ മാക്​റോൺ ഉടമ അബ്​ദുറഹ്മാൻ
cancel
camera_alt

ലി മാക്​റോൺസ്​ ജീവനക്കാർ സ്ഥാപന ഉടമയായ അബ്​ദുറഹ്​മാനൊപ്പം

അജ്​മാൻ: അനിശ്ചിതത്വങ്ങളിൽ കൈവിടാതെ തങ്ങളെ ചേർത്തുപിടിച്ച സ്ഥാപന ഉടമക്ക്​​ ഹൃദ്യമായ സ്വീകരണമൊരുക്കി തൊഴിലാളികൾ. അജ്​മാനിലെ പ്രമുഖ പ്രീമിയം ചോക്ലേറ്റ്​ നിർമാണ കമ്പനിയായ ലി മാക്​റോൺസിലെ ജീവനക്കാരാണ്​ സ്ഥാപന ഉടമയായ അബ്​ദുറഹ്​മാന്​​ ചോക്ലേറ്റിനേക്കാൾ മധുരം നിറഞ്ഞ സ്​നേഹാദരം ഒരുക്കിയത്​. ലി മാക്​റോൺസിന്‍റെ അജ്​മാനിലെ ഓഫിസിൽ നടന്ന സ്വീകരണ ചടങ്ങ്​ അക്ഷരാർഥത്തിൽ ഉടമയും തൊഴിലാളികളും തമ്മിലുള്ള ആഴമേറിയ ആത്​മബന്ധം വിളിച്ചോതുന്നതായിരുന്നു. ഏറെ കാലമായി ആത്​മാർഥമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ജീവനക്കാരാണ്​ ലി മാ​ക്​റോൺസിന്‍റെ കരുത്ത്​.

യു.എസ്​-ഇറാൻ യുദ്ധം മൂലം​ ഫെബ്രുവരി 28 മുതൽ ആരംഭിച്ച അനിശ്ചിതത്വങ്ങളെ തുടർന്ന്​ പല പ്രമുഖ കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടി കുറക്കുകയോ ചെയ്​തെങ്കിലും ലി മാക്​റോൺസിലെ ഒരു ജീവനക്കാരനെ​ പോലും പിരിച്ചുവിടാനോ ശമ്പളം വെട്ടിക്കുറക്കാനോ അബ്​ദുറഹ്​മാൻ തയ്യാറായിരുന്നില്ല. തന്‍റെ വളർച്ചയിൽ താങ്ങും കരുത്തുമായി നിലകൊണ്ട ജീവനക്കാരെ അവസാന ശ്വാസം വരെ ചേർത്തുപിടിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം.

ഈ നാടിന്‍റെ ഭരണാധികാരികളുടെ ശക്​തമായ പിന്തുണ കൊണ്ടാണ്​ തനിക്ക്​ അത്​ സാധ്യമായതെന്നാണ്​​ അബ്​ദുറഹ്​മാൻ പറയുന്നത്​. അതുകൊണ്ടു തന്നെ നന്ദി പറയേണ്ടത്​ തന്നോടല്ലെന്നും പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നേതൃത്വത്തിലുളള യു.എ.ഇ ഭരണകൂടത്തോടാണെന്നും അദ്ദേഹം വ്യക്​തമാക്കുന്നു​. ഏത്​ പ്രതിസന്ധികളേയും നിശ്ചയദാർഢ്യത്തോടെ നേരിടാൻ കരുത്തുള്ളവരാണ്​ യു.എ.ഇ ഭരണകൂടം. പതിറ്റാണ്ടുകൾ നീണ്ട അനുഭവത്തിലൂടെ ആ കരുത്ത്​ ഞാൻ തിരിച്ചറിഞ്ഞതാണ്​. ഇറാന്‍റെ ഭാഗത്തു നിന്നുണ്ടായ ആക്രമണങ്ങളെ ശക്​തമായി നേരിടാൻ യു.എ.ഇക്ക്​ കഴിഞ്ഞു.

രാജ്യത്തേയും ഇവിടെത്തെ ജനങ്ങളേയും സംരക്ഷിക്കുന്നതിനായി രാവും പകലും ജാഗ്രത പുലർത്തിയവരാണവർ. സംഘർഷ സമയങ്ങളിലും ഇവിടത്തെ ജനങ്ങൾക്ക്​ ഒന്നിനും ഒരു തടസ്സവും നേരിടേണ്ടിവന്നിട്ടില്ല. നമുക്ക്​ സ്വസ്ഥമായി ഉറങ്ങാനും തടസ്സമില്ലാതെ യാത്ര ചെയ്യാനും അവസരമൊരുക്കിയത്​ ഭരണകൂടം കാണിച്ച്​ നിതാന്ത ജാഗ്രതമൂലമാണ്​. കോവിഡ്​ പ്രതിസന്ധി കാലത്തും അസാമാന്യമായ ഈ പ്രതിരോധ ശക്​തി യു.എ.ഇ ഭരണകൂടം തെളിയിച്ചതാണ്​. അന്നും ഒരാളെ പോലും ലി മാ​ക്​റോൺസ്​ പിരിച്ചുവിട്ടിരുന്നില്ലെന്നും അബ്​ദുറഹ്​മാൻ മറുപടി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesajmanworkersu.a.e
News Summary - Workers respect their employer without giving up amid uncertainties; The owner of Le Macron, Abdurahman, says he should thank the UAE government, not me
Next Story