ജോലിക്കിടെ തൊഴിലാളിയുടെ മരണം; നഷ്ടപരിഹാരം ഇരട്ടിയാക്കി
text_fieldsദുബൈ: ജോലിക്കിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെട്ട കേസിൽ ബന്ധുക്കൾക്ക് അനുവദിച്ച നഷ്ടപരിഹാര തുക ഇരട്ടിയിലധികമായി ഉയർത്തി അബൂദബി അപ്പീൽ കോടതി. തൊഴിലുടമയും മാനേജറും ആവശ്യമായ സുരക്ഷ മുൻകരുതലുകൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടതാണ് തൊഴിലാളിയുടെ മരണത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നഷ്ടപരിഹാരം ഒരു ലക്ഷം ദിർഹമിൽ നിന്ന് 2.5 ലക്ഷം ദിർഹമായി ഉയർത്താൻ നിർദേശിച്ചത്. ഇമാറാത്തുൽ യൗം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നഷ്ടപരിഹാരമായി 10 ലക്ഷം ദിർഹമും അതിന്റെ 12 ശതമാനം പലിശയും കമ്പനിയിൽനിന്ന് ഈടാക്കി നൽകണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച വ്യക്തിയെന്നും കുടുംബം കോടതിയെ ബോധിപ്പിച്ചിരുന്നു.
തുടർന്ന് കമ്പനിയും മാനേജറും ചേർന്ന് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കീഴ്കോടതി ഉത്തരവിട്ടു. ഇതിനെതിരെ കമ്പനിയും മാനേജറും അപ്പീൽ നൽകി. കോടതി വിധിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നായിരുന്നു കുടുംബത്തിന്റെ വാദം. ഇത് അംഗീകരിച്ചാണ് അബൂദബി അപ്പീൽ കോടതി കുടുംബത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

