തൊഴിലാളി കുത്തേറ്റ് മരിച്ചു; പ്രതി പിടിയിൽ
text_fieldsഷാർജ: തൊഴിലാളിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ഷാർജ പൊലീസ് പിടികൂടി. സംഭവം റിപ്പോർട്ട് ചെയ്ത് 36 മണിക്കൂറിനകമാണ് പ്രതി പിടിയിലായത്. ദുബൈ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചതെന്ന് ഷാർജ പൊലീസ് പറഞ്ഞു.
വ്യവസായ മേഖലയിലാണ് തൊഴിലാളിയെ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ച് 12 മണിക്കൂറിനുള്ളിൽ തന്നെ ഷാർജ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ദുബൈയിലേക്ക് കടന്ന പ്രതിയെ ദുബൈ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി യു.എ.ഇയിൽ താമസിച്ചുവരുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

