Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിലാളികളുടെ സുരക്ഷ: സൗജന്യ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം

text_fields
bookmark_border
Rewaq
cancel

ദുബൈ: യു.എ.ഇയിലെ തൊഴിലിടങ്ങളിൽ സുരക്ഷയും മാനസിക ആരോഗ്യവും ഉറപ്പാക്കുന്നതിനായി റീവാഖ് ഔഷ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന സൗജന്യ ബോധവൽക്കരണ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. യു.കെയിലെ നെബോഷിന്‍റെ ഗ്ലോബൽ സോഷ്യൽ പർപ്പസ് പദ്ധതിയുടെ ഭാഗമായി നെബോഷിന്‍റെ സഹകരണത്തോടെയും, കെ.എച്ച്.ഡി.എ, ജി.ഡി.ആർ.എഫ്.എ, തൊഴിൽ മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. റീവാഖ് ചെയർപേഴ്സണും യു.എ.ഇയിലെ ആദ്യ റെഡ്ഡി പി.എച്ച്.ഡി സ്കോളറുമായ ഡോ. മോസ ഖുബാഷ് അൽ മുഹൈരിയുടെ മേൽനോട്ടത്തിലാണ് മൂന്ന് വർഷം നീളുന്ന പദ്ധതി മുന്നേറുന്നത്.

2025–2026 വർഷത്തിൽ നടന്ന ഒന്നാം ഘട്ടത്തിൽ നിർമാണം, എഞ്ചിനീയറിങ്, മാനുഫാക്ചറിങ്, സെക്യൂരിറ്റി, ഗവൺമെന്‍റ് മേഖലകളിലെ 32 കമ്പനികളിലും രണ്ട് സന്നദ്ധ സംഘടനകളിലുമായി 2,323 തൊഴിലാളികൾക്ക് പരിശീലനം നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായി 2026–2027 കാലയളവിൽ നടക്കുന്ന രണ്ടാം ഘട്ടത്തിലൂടെ 5,000-ത്തിലധികം തൊഴിലാളികൾക്ക് നേരിട്ടും 15,000-ത്തിലധികം ആളുകൾക്ക് പരോക്ഷമായും പ്രയോജനം ലഭ്യമാക്കുകയാണ് റീവാഖ് ലക്ഷ്യമിടുന്നത്.

ശാരീരിക സുരക്ഷ, മാനസിക ആരോഗ്യം എന്നിങ്ങനെ രണ്ട് പ്രധാന ഘടകങ്ങളായാണ് രണ്ടാം ഘട്ട പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഫസ്റ്റ് എയ്ഡ്, സി.പി.ആർ, ഫയർ സേഫ്റ്റി, അമിത ചൂടിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയ വിഷയങ്ങൾക്ക് പുറമെ തൊഴിൽ സമ്മർദം, മാനസിക തളർച്ച എന്നിവ മറികടക്കാനുള്ള പ്രത്യേക സെഷനുകളും പരിശീലനത്തിൽ ഉൾപ്പെടുന്നു. റീവാഖ് ഓഡിറ്റോറിയത്തിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പ്രോജക്ട് ലീഡ് ഡോ. ആമിന അജ്മൽ, നെൽ ക്രിസ്റ്റ്യൻ മെനെസെസ്, അജ്മൽ ഷംസുദ്ദീൻ, സജ്ന മുഹ്സിൻ, അൽനിഷാജ് ഷാഹുൽ, ഹക്കീം വാഴക്കാട്, നാദിർ ഖെമിസി എന്നിവർ സംസാരിച്ചു. തൊഴിലാളികൾക്ക് സൗജന്യ ട്രെയിനിംഗും സർട്ടിഫിക്കേഷനും ലഭ്യമാക്കുന്നതിനായി താൽപര്യമുള്ള സ്ഥാപനങ്ങൾക്കോ പ്രതിനിധികൾക്കോ info@rewaqousha.com എന്ന ഇമെയിലിലോ +971 50 9299711, +971 4 4325111 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Worker safety: Second phase of free training program begins
Next Story