Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളഞ്ഞുകിട്ടിയ ബാഗ് തിരിച്ചേൽപിച്ച തൊഴിലാളിക്ക് ആദരം

text_fields
bookmark_border
വിനോദസഞ്ചാരിയുടെ പ്രധാനപ്പെട്ട രേഖകളടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്
കളഞ്ഞുകിട്ടിയ ബാഗ് തിരിച്ചേൽപിച്ച തൊഴിലാളിക്ക് ആദരം
cancel
camera_alt

 ക​ള​ഞ്ഞു​കി​ട്ടി​യ ബാ​ഗ്​ തി​രി​ച്ചേ​ൽ​പി​ച്ച തൊ​ഴി​ലാ​ളി​യെ പൊ​ലീ​സ്​ ആ​ദ​രി​ക്കു​ന്നു

Listen to this Article

ദുബൈ: കളഞ്ഞുകിട്ടിയ ബാഗ് പൊലീസിൽ തിരിച്ചേൽപ്പിച്ച ദുബൈ മുനിസിപ്പാലിറ്റി ജീവനക്കാരന് ആദരം. മുഹമ്മദ് ഖാൻ എന്ന തൊഴിലാളിക്കാണ് ഹത്ത പൊലീസ് സ്റ്റേഷനിൽ ആദരമൊരുക്കിയത്. വിനോദസഞ്ചരിയുടെ സുപ്രധാന രേഖകളടങ്ങിയ ബാഗാണ് ഇയാൾക്ക് ലഭിച്ചത്. വൈകാതെ തന്നെ ബാഗ് പൊലീസിൽ ഏൽപിച്ച ഇയാളുടെ സത്യസന്ധതയെയാണ് പൊലീസ് ആദരിച്ചത്.

ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ അലി ഉബൈദ് അൽ ബുവൈദി തൊഴിലാളിക്ക് ഉപഹാരം സമ്മാനിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.ബാഗ് പിന്നീട് ഉടമക്ക് പൊലീസ് കൈമാറി. ബാഗ് അതിവേഗത്തിൽ കണ്ടെത്തി തിരിച്ചേൽപ്പിച്ചതിൽ വിനോദസഞ്ചാരി സന്തുഷ്ടി പ്രകടിപ്പിക്കുകയും യു.എ.ഇയിലെ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയെ പ്രശംസിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Worker honored for returning lost bag
Next Story