Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ സ്കൂൾ...

ഷാർജയിൽ സ്കൂൾ കുട്ടികളുടെ അമ്മമാർക്ക്​ വർക്ക്​ ഫ്രം ഹോം

text_fields
bookmark_border
ഷാർജയിൽ സ്കൂൾ കുട്ടികളുടെ അമ്മമാർക്ക്​ വർക്ക്​ ഫ്രം ഹോം
cancel

ഷാർജ: സ്കൂൾ, നഴ്​സറി വിദ്യാർഥികളുള്ള അമ്മമാർക്ക്​ വർക്ക്​ ​ഫ്രം ഹോം പ്രഖ്യാപിച്ച്​ ഷാർജ. ഷാർജ ബ്രോഡ്​കാസ്​റ്റിങ്​ അതോറിറ്റിയുടെ പ്രതിവാര റേഡിയോ പ്രോഗ്രാമായ ‘ഡയറക്ട്​ ലൈനിൽ’ മാനവ വിഭവശേഷി സംവിധാന മാനേജ്​മെന്‍റ്​ ഡയറക്ടർ ഹൈതം സുഹൈലാണ്​ പ്രഖ്യാപനം നടത്തിയത്​. പൊതു, സ്വകാര്യ സ്കൂളുകളിലും നഴ്​സറികളിലും പ്രവേശനം നേടിയ കുട്ടികളുടെ അമ്മമാർക്ക്​ ജോലി ഭാരം ലഘൂകരിക്കുകയാണ്​ ലക്ഷ്യം. പൊതുമേഖലയിലെ ജീവനക്കാരികളായ അമ്മമാർക്ക്​ മാത്രമാണ്​ വ്യവസ്ഥ ബാധകമെന്ന്​ ഹൈതം സുഹൈൽ അറിയിച്ചു. വിദൂര ജോലി നടപ്പിലാക്കാൻ കഴിയാത്ത പ്രധാന മേഖലകളും വിദൂര ജോലി നടപ്പിലാക്കാൻ കഴിയുന്ന ജോലികളും ഏതൊക്കെയെന്ന്​ ഡിപാർട്ട്​മെന്‍റുകൾക്ക്​ തീരുമാനിക്കാ​മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsWork From HomeUAESharjah
News Summary - Work from home for mothers of school children in Sharjah
Next Story