വുഡ്ലം എജ്യുക്കേഷൻ എട്ടു പുതിയ സ്കൂളുകൾ ആരംഭിക്കും
text_fieldsദുബൈ: യു.എ.ഇയിൽ വുഡ്ലം എജ്യുക്കേഷൻ എട്ട് പുതിയ സ്കൂളുകൾ ആരംഭിക്കുന്നു. 2026 സെപ്റ്റംബറിൽ നാല് പുതിയ സ്കൂളുകൾ പ്രവർത്തനം തുടങ്ങും. കൊളംബിയ ക്രെസ്റ്റ് അമേരിക്കൻ സ്കൂൾ അജ്മാൻ, വുഡ്ലം അമേരിക്കൻ പ്രൈവറ്റ് സ്കൂൾ റാസൽഖൈമ, വുഡ്ലം ഹൈറ്റ്സ് ബ്രിട്ടീഷ് പ്രൈവറ്റ് സ്കൂൾ ഫുജൈറ, വുഡ്ലം ഇന്റർനാഷണൽ അമേരിക്കൻ സ്കൂൾ അൽ മംസാർ ദുബൈ എന്നിവയാണ് ആരംഭിക്കുക. 2027 ഏപ്രിലിൽ നാല് ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകൾ കൂടി ആരംഭിക്കും.
ഇതുവഴി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. അക്കാദമിക്, നോൺ-അക്കാദമിക് മേഖലകളിലായി വലിയ തോതിലുള്ള നിയമന പ്രക്രിയ അടുത്ത മാസങ്ങളിൽ ആരംഭിക്കും. യു.എ.ഇയോടുള്ള ദീർഘകാല പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ വികസന പദ്ധതിയെന്നും വെല്ലുവിളികളെ അതിജീവിക്കാൻ രാജ്യത്തിന്റെ നേതൃത്വത്തിനുള്ള കഴിവിൽ ഞങ്ങൾ വിശ്വസിക്കുന്നുവെന്നും വുഡ്ലം എജ്യുക്കേഷന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ നൗഫൽ അഹമ്മദ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ വുഡ്ലം എജ്യുക്കേഷൻ പ്രതിഞജാബദ്ധമാണെന്ന് വുഡ്ലം എജ്യുക്കേഷന്റെ ഡയറക്ടർ ഓഫ് എജ്യുക്കേഷൻ ഡോ. ജോൺ ബ്രൗൺ പറഞ്ഞു.
2017ൽ അജ്മാനിൽ ആരംഭിച്ച വുഡ്ലം എജ്യുക്കേഷൻ ഗ്രൂപ്പിന് കീഴിൽ നിലവിൽ 6 ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകൾ, 3 ബ്രിട്ടീഷ് പാഠ്യപദ്ധതി സ്കൂളുകൾ, 1 അമേരിക്കൻ പാഠ്യപദ്ധതി സ്കൂൾ, 2 നഴ്സറികൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. 20,000ത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ ഗ്രൂപ്പിൽ ഏകദേശം 3,000 ജീവനക്കാരുണ്ട്. ഇന്ത്യയിലും രണ്ട് സി.ബി.എസ്.ഇ സ്കൂളുകൾ വഴി ഗ്രൂപ്പ് സാന്നിധ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

