Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅത്​ഭുതലോകം

അത്​ഭുതലോകം

text_fields
bookmark_border
Alif- inside
cancel

ലിഫ്​റ്റ്​ മുതൽ അത്​ഭുത ലോകമാണ്​ നിങ്ങളെ സ്വാഗതം ചെയ്യുന്നത്​. ലോകത്തിലെ ഏറ്റവും വലിയ എലവേറ്ററിലാണ്​ മുകളിലേക്കുള്ള യാത്ര. വന്യജീവികൾ ഓരിയിടുന്ന അന്തരീക്ഷത്തിൽ ഇരുൾമൂടിയ യാത്രയിൽ താരകങ്ങൾ താഴെയിറങ്ങിവരുന്നതായി തോന്നും. ഒരേ സമയം 50ഓളം പേർക്ക്​ ഈ എലവേറ്ററിൽ മുകളിൽ എത്താം. ഹൗസ്​ ഓഫ്​ വിസ്​ഡമിലാണ്​ എലവേറ്റർ എത്തി നിൽക്കുക. ഒമ്പതാം നൂറ്റാണ്ടിലെ ബാഗ്​ദാദ്​ നഗരത്തിലേക്കാണ്​ നാം എത്തിപ്പെടുക.

ഇവിടെ സ്വീകരിക്കാനിരിക്കുന്നത്​ പത്താം നൂറ്റാണ്ടിലെ ഭൗമശാസ്​ത്ര പണ്ഡിതനും ലോകസഞ്ചാരിയുമായ അബു ഉബൈദ്​ അൽ ബക്​റിയാണ്​. ഇദ്ദേഹത്തി​െൻറ ചെറു പ്രതിമ കണ്ട്​ ചരിത്രവും വായിച്ച്​ ഉള്ളിലേക്ക്​ പ്രവേശിക്കാം. ഇടുങ്ങിയ വഴിയിലൂടെ താ​ഴേക്കിറങ്ങുന്നവരെ കാത്തിരിക്കുന്നത്​ ഇബ്​നു ബത്തൂത്തയും ഇബ്​നു മാജിദും അബു ഉബൈദ്​ അൽ ബക്​റിയും. ഇവരുടെ മൂന്ന്​ പ്രതിമകൾ നിർമിച്ചിരിക്കുന്നത്​ ഒമ്പത്​ മീറ്റർ ഉയരത്തിലാണ്​. ഒറിജിനലിനെ വെല്ലുന്ന നൈപുണ്യത്തോ​ടെയാണ്​ നിർമാണം. ലോകസഞ്ചാരികൾക്ക്​ വഴി​കാട്ടിയായ മൂന്ന്​ പേരെയും അതേപടി പകർത്തിയിരിക്കുകയാണിവിടെ. ഇവരുടെ ചരിത്രം പറയുന്ന ചെറു കുറിപ്പുകളും കാണാം.

ഏകദേശം മൂന്ന്​​ നില കെട്ടിടത്തിനേക്കാൾ ഉയരം വരും ഈ പ്രതിമകൾക്ക്​. ബഹിരാകാശ ലോകത്തേക്കാണ്​ അടുത്ത യാത്ര. കുമിള പോലുള്ള ​കൂറ്റൻ ​​േഗ്ലാബിൽ ലോകരാജ്യങ്ങൾ മിന്നി​മാറുന്നത്​ കാണാം. ഓരോ ഭൂഖണ്ഡങ്ങളുടെ പ്രത്യേകതകളും ഇവിടെ ഉപയോഗിച്ചിരിക്കുന്ന സാ​ങ്കേതിക വിദ്യകളും എന്താണെന്ന്​ കണ്ടും കേട്ടും മനസിലാക്കാം. ​േഗ്ലാബി​െൻറ പകുതിഭാഗം നിർമിതബുദ്ധിയെ കുറിച്ചുള്ളവിവരണങ്ങളാണ്​. ബഹിരാകാശ യാത്ര നടത്താതെ തന്നെ നമ്മുടെ ബഹിരാകാശ ചിത്രം പകർത്താനുള്ള അവസരവും ഇവിടെയുണ്ട്​. ഉയരത്തിൽ സ്​ഥാപിച്ചിരിക്കുന്ന ബഹിരാകാശ യാത്രിക​െൻറ പ്രതിമയിലേക്ക്​ നോക്കിയാൽ അവിടെ നമ്മുടെ മുഖവും ദൃശ്യമാകും.

ഇത്​ മൊബൈലിൽ പകർത്തുന്നതോടെ നമ്മുടെ ബഹിരാകാശ യാത്രയുടെ ചിത്രം റെഡി. യു.എ.ഇയുടെ ചൊവ്വാദൗത്യം യാഥാർഥ്യമായത്​ എങ്ങിനെയെന്നും കാണാൻ കഴിയും. യു.എ.ഇയുടെ ശിൽപികളായ ശൈഖ്​ റാശിദി​െൻറയും ശൈഖ്​ സായിദി​െൻറയും ചരിത്രം വിവരിക്കുന്ന വീഡിയോകളും ഇവിടെയുണ്ട്​. 4368 ചതുരശ്ര മീറ്ററിലാണ്​ അലിഫ്​ പവലിയ​െൻറ നിർമാണം. മണിക്കൂറിൽ 2500 പേർക്കും ദിവസം 30,000 പേർക്കും​ സന്ദർശിക്കാൻ കഴിയും. എന്നാൽ, കോവിഡ്​ മൂലം മണിക്കൂറിൽ 550 പേരെ മാത്രമാണ്​ നിലവിൽ അനുവദിക്കുന്നത്​. അതിനാൽ തന്നെ അവധി ദിനങ്ങളിലും രാ​ത്രി സമയങ്ങളിലും വൻ ക്യൂവാണ്​ പവലിയ​െൻറ മുന്നിൽ. സന്ദർശിക്കാൻ താൽപര്യമുള്ളവർ നേരത്തെ എത്തുന്നത്​ നല്ലതാണ്​. ഒരുമണിക്കൂറെങ്കിലും ഇതിനുള്ളിൽ ചെലവഴിക്കേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emarat beatsdubai expo 2020
News Summary - wonder world
Next Story