ഗ്ലോബൽ വില്ലേജിൽ 27,000 ദിർഹം സമ്മാനവുമായി ‘വണ്ടർ റൈഡ്’ ചാലഞ്ച്
text_fieldsദുബൈ: ഗ്ലോബൽ വില്ലേജിൽ 27,000 ദിർഹം സമ്മാനവുമായി ‘വണ്ടർ റൈഡ്’ ചാലഞ്ച്. ഹാപ്പിനസ് ഫെസ്റ്റിനോട് അനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്ലോബൽ വില്ലേജിൽ ഇത്തവണ ഒരുക്കിയ യു.എസ്, ക്യൂബ, മെക്സികോ, ജപ്പാൻ, തായ്ലൻഡ്, ലബനാൻ എന്നിവിടങ്ങളിൽനിന്നുള്ള ടാക്സികളിൽ സവാരി നടത്തുകയാണ് ചാലഞ്ചിൽ പങ്കെടുക്കുന്നതിന് ചെയ്യേണ്ടത്.
വാഹനത്തിൽ കയറിക്കഴിഞ്ഞാൽ ചില രസകരമായ കളികൾ ഏൽപിക്കുകയും അതിൽ വിജയിച്ചാൽ സമ്മാനം ലഭിക്കാൻ വേണ്ടിയുള്ള നറുക്കെടുപ്പിൽ പേര് ഉൾപ്പെടുത്തുകയും ചെയ്യും. നറുക്കെടുപ്പിൽ വിജയിക്കുന്നയാൾക്കാണ് തുക നൽകുക. ലോക വനിതദിനത്തോടനുബന്ധിച്ചാണ് ‘ഹാപ്പിനസ് സ്ട്രീറ്റ് ഫെസ്റ്റ് - വിമൻസ് എഡിഷൻ’ ആരംഭിച്ചിട്ടുള്ളത്. പരിപാടിയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാരുടെ പ്രകടനങ്ങൾ മാർച്ച് 20 ‘അന്താരാഷ്ട്ര സന്തോഷ ദിനം’ വരെ തുടരും.

