സാംസ്കാരിക രംഗത്തെ വനിത മുന്നേറ്റം ശ്ലാഘനീയം -രമ്യ ഹരിദാസ് എം.പി
text_fieldsദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറോത്സവത്തിൽ രമ്യഹരിദാസ് എം.പി സംസാരിക്കുന്നു
ദുബൈ: പ്രവാസ മണ്ണിൽ കെ.എം.സി.സിക്കു പിന്നിൽ വനിതകൾ നടത്തുന്ന സാംസ്കാരിക മുന്നേറ്റം ശ്ലാഘനീയമാണെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറോത്സവത്തിന്റെ ഭാഗമായി നടന്ന വനിത സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.പുരോഗമനത്തിന്റെ പേരിൽ അശ്ലീലത അടിച്ചേൽപിച്ച് ചിലർ നടത്തുന്ന തെറ്റായ പ്രവർത്തനങ്ങൾക്കിടയിൽ ഇത്തരം സംരംഭങ്ങൾ മഹിത മാതൃകകൾ ആണെന്നും അവർ പറഞ്ഞു.
ദുബൈ കെ.എം.സി.സി വനിത വിഭാഗം ചെയർപേഴ്സൻ എ.പി. സഫിയ മൊയ്തീൻ അധ്യക്ഷത വഹിച്ചു. വനിത കെ.എം.സി.സി സംസ്ഥാന, ജില്ല ഉപദേശക സമിതി നേതാക്കളും ഭാരവാഹികളുമായ എ.പി. ഷംസുന്നിസ ഷംസുദ്ദീൻ, ഹവ്വാഹുമ്മ ടീച്ചർ, നസീമ അസ്ലം, ഹബീബ അബ്ദുറഹിമാൻ, മിന്നത്ത് അൻവർ അമീൻ, നജ്ല റഷീദ്, നജ്മ സാജിദ്, റീന സലീം, മുംതാസ് യാഹുമോൻ, സക്കീന മുയ്തീൻ, സഫിയ അഷ്റഫ്, ആമിന, റസീന റഷീദ്, റജുല സമദ്, ഷാനിയ ഫൈസൽ, അഡ്വ. ഫമീഷ എന്നിവർ സംസാരിച്ചു.
വനിത സെമിനാറിന് മുന്നോടിയായി വനിതകൾക്കായി പാചക മത്സരവും കുട്ടികൾക്കായി പെയിൻറിങ്, ഡ്രോയിങ് മത്സരങ്ങളും നടന്നു. എം.പി. നജ്ല റഷീദ്, ഫൗസിയ ഷബീർ എന്നിവർ അതിഥികളായിരുന്നു.പാചക മത്സരത്തിൽ റെഡ് പെപ്പർ ഗ്രൂപ് ചീഫ് ഷെഫ് അജേഷ് കുമാറും കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ കൃഷ്ണാനന്ദ് മാസ്റ്ററും വിധികർത്താക്കളായി.
റിൻഷി ശബീർ, സബീല നൗഷാദ്, മുബഷിറ മുസ്തഫ, നബീല സുബൈർ, സഹല ഫാത്തിമ, ആയിഷ സമീന, അയ്ഫൂന അബു, ആരിഫ ഷാഫി, സക്കീന മൊയ്തീൻ, സഫിയ അഷ്റഫ്, സക്കീന അസീസ്, റസീന റഷീദ്, സക്കീന മുഹമ്മദ്, ജുനൈന, സുലു റഷീദ് എന്നിവർ നേതൃത്വം നൽകി. ജുമാന ഷാഫി അവതാരകയായിരുന്നു. കെ.എം.സി.സി ജില്ല സെക്രട്ടറി അബ്ദുസ്സലാം പരി സ്വാഗതവും അഡ്വ. ഫമീഷ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

