വനിതകൾക്ക് പ്രത്യേക പവർബാങ്കുമായി ഫെൽട്രോൺ
text_fields ദുബൈ: വനിതകൾക്കായി എക്സ്ക്ലൂസിവ് ആയ പവർ ബാങ്ക് അവതരിപ്പിച്ച് ഫെൽട്രോൺ. ഫെൽട്രോണിെൻറ വനിതാ എംപവർഡ് പവർ ബാങ്കിെൻറ നിറം പിങ്ക് ആണ്. ലേഡീസ് ബാഗിൽ ഒതുക്കിവെക്കാൻ പറ്റുന്ന വലിപ്പവും ആകൃതിയും. പവർ ബാങ്ക് തുറക്കുമ്പോൾ മുഖം നോക്കാൻ കണ്ണാടി.
6000എം.പി.എച്ച് പവർ ഉള്ളതുകൊണ്ട് ഒറ്റ ചാർജിങ്ങിൽ രണ്ടു തവണ വരെ മൊബൈൽ ഫോൺ ഫുൾ ആയി ചാർജ് ചെയ്യാം. ഏത് തരം മൊബൈലിനും അനുയോജ്യമാം വിധത്തിൽ കേബിൾ സംവിധാനവുമുണ്ട്.
നൂറോളം വനിതാ സെലിബ്രിറ്റികൾ ഇതിനകം ഫെൽട്രോൺ പിങ്ക് പവർ ബാങ്ക് സ്വന്തമാക്കാൻ മുന്നോട്ടുവന്നു കഴിഞ്ഞു. യു.എ.ഇയിലെ വിവിധ സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ ഈ പിങ്ക് പവർ ബാങ്ക് ലഭിക്കും. ആദ്യത്തെ മൂന്നു മാസം പ്രത്യേക ഓഫർ വിലക്കാണ് ഫെൽട്രോൺ പവർ ബാങ്ക് വിൽക്കുക. ഒരു വർഷത്തെ വാറൻറിയും നൽകു
ന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
