വാർഷിക വനിത സംഗമം സംഘടിപ്പിച്ചു
text_fieldsമിനി സുഭാഷ് , ഷിഫി മാത്യു , രത്ന ഉണ്ണി
ഷാർജ: വനിത കലാസാഹിതി ഷാർജ സംഘടിപ്പിച്ച വാർഷിക വനിത സംഗമം സംരംഭകയും സാമൂഹിക പ്രവർത്തകയുമായ നിഷ രത്നമ്മ ഉദ്ഘാടനം ചെയ്തു. വനിത കലാസാഹിതി പോലെ ചെറുതും വലുതുമായ സ്ത്രീ മുന്നേറ്റങ്ങളിലൂടെ മാത്രമെ സ്ത്രീകളെ ശാക്തീകരിക്കാൻ കഴിയൂവെന്ന് അവർ പറഞ്ഞു. നിഷ രത്നമ്മ സംവിധാനം ചെയ്ത ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന ഡോക്യുമെൻററി സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
വനിത കലാസാഹിതിയുടെ ഉപഹാരം യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി ജോ. സെക്രട്ടറി നമിത കൈമാറി. നമിത, സിബി എന്നിവർ നേതൃത്വം നൽകിയ സ്റ്റിയറിങ് കമ്മിറ്റിയും ഷിഫി, ജൂബി, മിനി എന്നിവർ നേതൃത്വം നൽകിയ പ്രസീഡിയവും യോഗ നടപടികൾ നിയന്ത്രിച്ചു. മിനി അവതരിപ്പിച്ച റിപ്പോർട്ടിൽ സജീവമായ ചർച്ച നടന്നു. സംഘടനയിൽ അംഗങ്ങളായ അമ്പതോളം വനിതകൾ യോഗത്തിൽ സംബന്ധിച്ചു.
വനിത കലാസാഹിതി ഷാർജയുടെ അധ്യക്ഷയായി മിനി, സെക്രട്ടറിയായി ഷിഫി, ട്രഷററായി രത്ന, വൈസ് പ്രസിഡൻറുമാരായി ബെൻസി, ജൂബി, ജോ. സെക്രട്ടറിമാരായി ശോഭന, സബിന എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. യുവകലാസാഹിതി യു.എ.ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, ജനറൽ സെക്രട്ടറി ബിജു ശങ്കർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോ. സെക്രട്ടറി ജിബി ബേബി, ഷാർജ ഘടകം പ്രസിഡൻറ് പത്മകുമാർ, സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം എന്നിവർ വനിതാ സംഗമത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

