വേൾഡ് മലയാളി കൗൺസിൽ വനിത വിഭാഗം ഭക്ഷ്യക്കിറ്റ് വിതരണം
text_fieldsഭക്ഷ്യക്കിറ്റ് വിതരണത്തിന് നേതൃത്വം നൽകിയ വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസ് വനിത വിഭാഗം
ദുബൈ: റമദാന്റെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസ് വനിത വിഭാഗം ഒരുമാസത്തേക്കുള്ള ആഹാര സാധനങ്ങളടങ്ങിയ കിറ്റുകൾ ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്തു.
അർഹരായ നൂറിലധികം തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലാണ് വനിത വിഭാഗം പ്രവർത്തകർ നേരിട്ടെത്തി പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്.
വിമൻസ് ഫോറം പ്രസിഡന്റ് ഷക്കീല ഷാജി, സെക്രട്ടറി ബിസ്മിത നിഷാദ്, ട്രഷറർ രേഖ പ്രതാപ്, മിഡിൽ ഈസ്റ്റ് വനിതാ വിഭാഗം സെക്രട്ടറി ബാവ റേച്ചൽ, വൈസ് പ്രസിഡന്റ് ശാലിനി, അജ്മാൻ സെക്രട്ടറി സ്വപ്ന, ഷാർജ വനിത വിഭാഗം പ്രസിഡന്റ് ജീജ തുടങ്ങിയവർ നേതൃത്വം നൽകി.

