വനിതദിന ആശംസകൾ നേർന്ന് ഷമീറ ഷെരീഫ്
text_fieldsഷമീറ ഷെരീഫ്
സമൂഹത്തിൽ എല്ലാ സ്ത്രീകളോടും സ്നേഹത്തോടും ബഹുമാനത്തോടും വിലമതിപ്പോടും കൂടി പെരുമാറണമെന്നുള്ള സന്ദേശമാണ് ഈ ദിനം നൽകുന്നതെന്ന് എ.ബി.സി ഗ്രൂപ് ഓഫ് കമ്പനീസ് വൈസ് ചെയർമാൻ ഷമീറ ഷെരീഫ് വനിതദിന സന്ദേശത്തിൽ പറഞ്ഞു. മുൻവർഷങ്ങളിൽ വനിത ദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ ഇവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
ദുബൈ ദേരയിലെ സബ്ക അബ്ര സ്റ്റേഷനിൽ നടന്ന അബ്ര ബോട്ട് പരേഡ് യു.എ.ഇയിൽ താമസിക്കുന്നവരിൽ സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.
എ.ബി.സി ഗ്രൂപ് ഓഫ് കമ്പനീസ് വനിത ജീവനക്കാർക്ക് മുൻഗണന നൽകുകയും വിവിധ മേഖലകളിലെ സ്ത്രീകളെ പിന്തുണക്കുകയും ചെയ്യുന്നുണ്ട്. ഇത്തവണയും വനിതാ ദിനം ആഘോഷിക്കുന്നതിനൊപ്പം സ്തനാർബുദ ബോധവത്കരണവും ഇവർ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച ലുലു അൽ ബർഷയിൽ സ്തനാർബുദ രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. എല്ലാ സ്ത്രീകൾക്കും സൗജന്യമായി ഇതിൽ പങ്കെടുക്കാമെന്ന് ഷമീറ ഷെരീഫ് അറിയിച്ചു.
ഇതുകൂടാതെ ശനിയാഴ്ച റാസൽഖൈമ കിക്ക് സ്പോർട്സ് ഗ്രൗണ്ടിൽ എ.ബി.സി കാർഗോ വിമൻസ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നുണ്ട്.
വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ ഏകോപിച്ചുള്ള ക്രിക്കറ്റ് ടൂർണമെന്റ് സാമൂഹിക മാനസികാവസ്ഥയിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ഷമീറ ഷെരീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

