ഇമാറാത്തി വനിതാദിനം 28 ന് രാജ്യം സ്ത്രീ മുന്നേറ്റത്തിെൻറ പാതയിൽ
text_fieldsഅജ്മാൻ:യു.എ.ഇ മൂന്നാമത്തെ ഇമാറാത്തി വനിതാദിനം ആഗസ്ത് 28 ന് ആഘോഷിക്കുന്നു, രാജ്യത്തിെൻറ വികസനത്തിലും പുരോഗമനത്തിലും സ്ത്രീകൾ അർപ്പിച്ച നിസ്തുലമായ സംഭാവനയെ ആദരിക്കുന്നതിെൻറ ഭാഗമായാണ് ആഘോഷം. 1975 ആഗസ്ത് 28 ന് രൂപം കൊണ്ട വുമൺസ് യൂണിയെൻറ ജന്മദിനമാണ് ഇമാറാത്തി വനിതാ ദിനമായി ആഗസ്ത് 28 തെരഞ്ഞെടുത്തിരിക്കുന്നത്.യു.എ.ഇ യുടെ രാഷ്്ട്ര സ്ഥാപകനായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറവിവേകപൂര്വ്വമായ ദീര്‍ഘവീക്ഷണമാണ് സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഉന്നതിക്ക് സാഹചര്യമൊരുക്കിയതെന്ന് ജനറൽ വുമൺസ് യൂണിയൻ ചെയർപേഴ്സൺ ശൈഖ ഫാത്തിമ ബിൻത് മുബാറക് പറഞ്ഞു. രാജ്യത്തിെൻറ പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക് നിര്‍വഹിക്കുന്നതില്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആൽ നഹ്യാൻ നല്കിയ മുന്തിയ പരിഗണന ഏറെ വിലപ്പെട്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യു.എ.ഇ നടപ്പിലാക്കിയ നയങ്ങളും പരിപാടികളും വഴി സ്ത്രീകള്‍ക്ക് ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാലയങ്ങളിൽ ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ്.യു.എ.ഇയിലെ സർവകലാശാല ബിരുദധാരികളില്‍ ഏതാണ്ട് 65 ശതമാനം സ്ത്രീകളാണ്. വ്യവഹാര പ്രവര്‍ത്തനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ശൈഖ ഫാത്തിമ എടുത്തു പറഞ്ഞു. 1975 ൽ ജനറൽ വിമൻസ് യൂണിയൻ നിലവിൽ വന്നതിനു മുമ്പ് 1973 ഫെബ്രുവരി എട്ടിന് യു.എ.ഇയിലെ ആദ്യത്തെ വനിത സംഘടനയായ അബൂദബി വനിതാ അസോസിയേഷൻ നിലവില്‍ വന്നിരിന്നു. എല്ലാ മേഖലകളിലും സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി പ്രതിഭാശാലിയായ ഖൗല ബിന്ത് അസ് വാറിെൻറ പേരില്‍ ആരംഭിച്ച വനിതാ സൈനിക സ്കൂൾ ഗൾഫ് മേഖലയിലെ തന്നെ ആദ്യത്തെ സംരംഭമാണ്. 1992 മുതല്‍ തന്നെ വനിതകള്‍ക്ക് ഇവിടെ ആറുമാസത്തെ സൈനിക പരിശീലനം നല്‍കുന്നുണ്ട്. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയ നേതാക്കളുടെ വിവേകപൂര്‍വമായ ചുവടുവെപ്പുകളിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. യു.എ.ഇ യുടെ മന്ത്രിസഭയില്‍ ആകെയുള്ള 29 പേരില്‍ എട്ടു പേര് സ്ത്രീകളാണ് എന്നത് തന്നെ സ്ത്രീ ശാക്തീകരണത്തിന് രാജ്യം നല്കുന്ന പരിഗണനയുടെ ലക്ഷണങ്ങളാണ്. ഡോക്ടർ അമൽ അബ്ദുല്ല അൽ ഖുബൈസി ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടു. മേഖലയിലെ പാർലമെൻററി സ്ഥാപനം നയിക്കുന്ന ആദ്യത്തെ വനിതയാണ് ഇവര്‍.
പതിനാറാമത് ഫെഡറൽ നാഷണൽ കൗൺസിലിലേക്ക് 2015 ൽ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച 330 സ്ഥാനാര്‍ഥികളില്‍ 74 പേര് സ്ത്രീകളായിരുന്നു. മത്സരിച്ച സ്ത്രീകളുടെ എണ്ണം 38.94 ശതമാനമായി ഉയർന്നു. തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളിൽ ഒമ്പത് പേർ സ്ത്രീകളാണ് 22.5 ശതമാനം. യു.എ.ഇ യിലെ സ്ത്രീകളുടെ ശാക്തീകരണത്തിനും സംരംഭകത്വത്തിനും വേണ്ടി നടപ്പിലാക്കുന്ന നയങ്ങളുടെ ഭാഗമായി എല്ലാ സർക്കാർ, ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾകളോടും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ആസൂത്രണം ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലും അന്താരാഷ്ട്ര സഹകരണ മേഖലകളിലും സ്ത്രീകള്‍ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന കാലഘട്ടത്തിലാണ് മൂന്നാമത് വനിതാദിനം ആഘോഷിക്കുന്നത്. ഐക്യരാഷ്്ട്രസഭയില് യു.എ.ഇ യുടെ സ്ഥിരം പ്രതിനിധി ഒരു വനിതയാണെന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഏഴു രാജ്യങ്ങളില്‍ വനിതകളാണ് യു.എ.ഇ അംബാസഡര്‍മാറും കോൺസുലുമായി പ്രവർത്തിക്കുന്നത്. കൂടാതെ വ്യോമയാനം, സൈനിക, ജുഡീഷ്യറി, പബ്ലിക് പ്രോസിക്യൂഷൻ, വിദ്യാഭ്യാസം, ആഭ്യന്തര മന്ത്രാലയത്തിെൻറ മറ്റ് യൂണിറ്റുകലടക്കം സ്ത്രീ പ്രാധിനിധ്യം ഉയര്‍ന്ന തോതിലാണ്.സ്വദേശി സ്ത്രീകളിൽ 66 ശതമാനം സർക്കാർ ജോലിക്കാരാണ്. ഇതിൽ 30 ശതമാനം സീനിയർ എക്സിക്യൂഷൻ തസ്തികകളും 15 ശതമാനം പ്രത്യേക അക്കാദമിക് തസ്തികകളിലും സേവനമനുഷ്ഠിക്കുന്നു. യു.എ.ഇ ബിസിനസ് വിമന്‍സ് കൗണ്‍സില്‍ സ്ഥാപിച്ചതിനു ശേഷം സാമ്പത്തിക ക്രയവിക്രയങ്ങളിലും തൊഴിൽ മേഖലയിലും സ്ത്രീകളുടെ പങ്ക് വളരെ മെച്ചപ്പെട്ടു. പ്രാദേശിക, അന്താരാഷ്ട്ര മാർക്കറ്റില്‍ ഏകദേശം 5000 കോടി ദിര്‍ഹം മുതല്‍ മുടക്കി 23,000 സ്വദേശി വനിതകള്‍ ബിസിനസ് രംഗത്തുണ്ട്. രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്ന ബാങ്കിങ് മേഖലയില്‍ 37.5 ശതമാനം സ്ത്രീകളാണ്. ഇമാറാത്തി സ്ത്രീകൾ സമൂഹത്തിലെ ഒരു പ്രധാന പ്രേരക ശക്തിയായി വളരുന്നതില്‍ വിജയിച്ചിട്ടുണ്ട്.അറിവും അനുഭവസമ്പത്തും നിശ്ചയദാർഢ്യവും രാജ്യത്തിെൻറ സുസ്ഥിര വികസനത്തില്‍ തങ്ങളുടേതായ പങ്ക് വർധിപ്പിക്കാന്‍ ഇമാറാത്തി സ്ത്രീകള്ക്കായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
