Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ ദിനം: അക്കാഫ് വനിതാ വിഭാഗത്തിന് ആദരം

text_fields
bookmark_border
53 വനിതാ പ്രവർത്തകർക്ക് പുരസ്‌കാരം ലഭിച്ചു
വനിതാ ദിനം: അക്കാഫ് വനിതാ വിഭാഗത്തിന് ആദരം
cancel
camera_alt

വനിതാ ദിനത്തിൽ ആദരം ഏറ്റുവാങ്ങിയ അക്കാഫ്

വനിതാ വിഭാഗം പ്രവർത്തകർ

അജ്‌മാൻ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ് ഈവന്‍റ്​സ്​ വനിതാ വിഭാഗത്തിന്റെ പ്രവർത്തന മികവിനെ ആദരിച്ച് അജ്‌മാൻ പോലീസ് ക്ലബ്. സ്ത്രീ ശാക്തീകരണ രംഗത്തും സാമൂഹിക സേവന മേഖലയിലും അക്കാഫ് വനിതാ വിഭാഗം നടത്തുന്ന മുന്നേറ്റങ്ങൾക്കുള്ള അംഗീകാരമായാണ് ആദരം നൽകിയത്.

ചടങ്ങിൽ അക്കാഫ് വനിതാ വിഭാഗത്തിലെ ഭാരവാഹികളും 53 പ്രവർത്തകരും അജ്‌മാൻ പോലീസിന്റെ പ്രത്യേക സർട്ടിഫിക്കറ്റുകളും അവാർഡുകളും ഏറ്റുവാങ്ങി. അക്കാഫ് വനിതാ വിഭാഗം ഭാരവാഹികളുടെ നേതൃത്വത്തിലാണ് അവാർഡുകൾ സ്വീകരിച്ചത്. റാണി സുധീർ (ചെയർപേഴ്‌സൺ, വനിതാ വിഭാഗം), വിദ്യ പുതുശ്ശേരി (പ്രസിഡന്റ്, വനിതാ വിഭാഗം), രശ്മി ഐസക് (ജനറൽ സെക്രട്ടറി, വനിതാ വിഭാഗം), മുന ഉല്ലാസ് (ജോ. സെക്രട്ടറി, വനിതാ വിഭാഗം) എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. .

അക്കാഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷാഹുൽ ഹമീദ് (ചെയർമാൻ), ചാൾസ് പോൾ (പ്രസിഡന്റ്), അഡ്വ. ഹാഷിക് തൈക്കണ്ടി(വൈസ് പ്രസിഡന്റ്), മനോജ് കെ.വി (സെക്രട്ടറി), വി.സി. മനോജ് (ഇഫ്താർ ചീഫ് കോർഡിനേറ്റർ), ഷക്കീർ ഹുസൈൻ (ജോ. സെക്രട്ടറി) അവാർഡ് ഇവൻസ് കോഡിനേറ്റർ ഷാജഹാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഈ ആദരം തങ്ങൾക്ക് കരുത്ത് പകരുന്നതായി അക്കാഫ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women's Day: Tribute to the ACAF Women's Wing
Next Story