വനിതദിനം: ആശംസ നേർന്ന് ഷമീറ ശരീഫ്
text_fieldsഷമീറ ഷരീഫ്,വൈസ് ചെയർപേഴ്സൺ, എ.ബി.സി കാർഗോ ഗ്രൂപ്പ് ഓഫ് കമ്പനീസ്
ദുബൈ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള വനിതകൾക്ക് ആശംസകൾ നേർന്ന് എ.ബി.സി കാർഗോ ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് ചെയർപേഴ്സൺ ഷമീറ ശരീഫ്. ‘സ്ത്രീകൾ സമൂഹത്തിന്‍റെ ഹൃദയമിടിപ്പാണെന്നും അവരുടെ കരുത്തും കരുണയും ചേർന്നതാണ് ഒരു രാജ്യത്തിന്റെ യഥാർത്ഥ പുരോഗതിയെന്നും അവർ വ്യക്തമാക്കി.
പ്രാദേശികമായ അനിശ്ചിതത്വങ്ങൾക്കിടയിലും യു.എ.ഇ ‘സമാധാനത്തിന്‍റെ കേന്ദ്രമായി’ നിലകൊള്ളുന്നത് സ്ത്രീകളുടെയും കുടുംബങ്ങളുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ഒരു സുരക്ഷിത പരിസ്ഥിതിയിൽ മാത്രമേ സ്ത്രീ ശാക്തീകരണം പൂർണ്ണമാകൂവെന്നും ഷമീറ ശരീഫ് കൂട്ടിച്ചേർത്തു.
സ്ത്രീകളെ പിന്തുണയ്ക്കുകയും അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുകയും ചെയ്യുന്നത് എ.ബി.സി കാർഗോ ഗ്രൂപ്പിന്‍റെ സാമൂഹിക ബാധ്യതയായിട്ടാണ് കാണുന്നത്. ഇതിന്‍റെ ഭാഗമായി ഷമീറ ശരീഫിന്‍റെ നേതൃത്വത്തിൽ നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സ്ത്രീകളുടെ പ്രാധാന്യം വിളിച്ചോതി സംഘടിപ്പിച്ച ‘സൗജന്യ അബ്ര ബോട്ട് പരേഡ്’ ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു.
കൂടാതെ സൗജന്യ സ്തനാർബുദ രോഗനിർണയ ക്യാമ്പുകൾ, ‘എ.ബി.സി കാർഗോ വനിതാ ക്രിക്കറ്റ് ടൂർണമെന്‍റ് എന്നിവയും ഇവരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേതൃത്വ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം അവരുടെ മാനസികവും വ്യക്തിപരവുമായ വളർച്ചയ്ക്ക് എ.ബി.സി കാർഗോ ഗ്രൂപ്പ് എന്നും കൂടെയുണ്ടാകുമെന്ന് ഷമീറ ശരീഫ് ഉറപ്പു
നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

