Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘യു.എ.ഇയിലെ സ്ത്രീകൾ...

‘യു.എ.ഇയിലെ സ്ത്രീകൾ രാജ്യത്തിന്‍റെ തൂണുകൾ’; ഹൃദ്യമായ സന്ദേശവുമായി ശൈഖാ ഫാത്തിമ

text_fields
bookmark_border
‘യു.എ.ഇയിലെ സ്ത്രീകൾ രാജ്യത്തിന്‍റെ തൂണുകൾ’; ഹൃദ്യമായ സന്ദേശവുമായി ശൈഖാ ഫാത്തിമ
cancel

അബൂദബി: എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സ്ത്രീകൾക്ക് ആശംസകൾ നേർന്ന് ‘രാഷ്ട്രമാതാവ്’ ശൈഖാ ഫാത്തിമ ബിൻത്​ മുബാറക് അൽ കെത്ബി. വെള്ളിയാഴ്ച രാവിലെ 7.30 ഓടെ രാജ്യത്തെ വനിതകൾക്ക് അയച്ച ഹൃദ്യമായ മൊബൈൽ സന്ദേശത്തിലൂടെയാണ് അവർ ആശംസകൾ കൈമാറിയത്. എമിറാത്തി സ്ത്രീകൾ രാജ്യത്തിന്‍റെ അഭിമാനകരമായ ഭൂതകാലത്തിന്‍റെ തുടർച്ചയും, വർത്തമാനകാലത്തിന്‍റെ തണലും, ഭാവിയിലേക്കുള്ള വാഗ്ദാനവുമാണെന്ന് അവർ സന്ദേശത്തിൽ വിശേഷിപ്പിച്ചു.

സ്ത്രീകൾ രാജ്യത്തിന്‍റെ പ്രധാന തൂണുകളാണെന്ന് ഓർമിപ്പിച്ച ശൈഖാ ഫാത്തിമ, സ്വന്തം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഉത്തരവാദിത്തബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടുപോകാൻ ആഹ്വാനം ചെയ്തു. രാജ്യത്തിന്‍റെ വികസനത്തിൽ സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകിയ പുരുഷന്മാർക്കും വിവിധ സ്ഥാപനങ്ങൾക്കും അവർ നന്ദി അറിയിച്ചു. ജനങ്ങളാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ നിക്ഷേപം. സ്ത്രീകളാണ് സമൂഹത്തിന്‍റെ ഹൃദയവും പുരോഗതിയുടെ പ്രേരകശക്തിയെന്നും അവർ കൂട്ടിച്ചേർത്തു.

എല്ലാ വർഷവും ആഗസ്റ്റ് 28നാണ് എമിറാത്തി വനിതാ ദിനം ആഘോഷിക്കുന്നതെങ്കിലും രാജ്യത്തിനായി വനിതകൾ നൽകുന്ന സംഭാവനകളെ മുൻനിർത്തി ഇത്തവണത്തെ ആഘോഷങ്ങൾ ആഗസ്റ്റ് 28 മുതൽ ഒരു മാസം നീണ്ടുനിൽക്കുമെന്ന് ശൈഖാ ഫാത്തിമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലിംഗസമത്വവും സ്ത്രീശാക്തീകരണവും ഉറപ്പാക്കുന്നതിൽ യു.എ.ഇ കൈവരിച്ച നേട്ടങ്ങൾ സ്മരിക്കാനും ഭാവി പ്രവർത്തനങ്ങൾ വിലയിരുത്താനുമുള്ള സുപ്രധാന അവസരമായാണ് ഈ ദിനം കാണക്കാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's dayUAESheikha FatimaEmirati Women's Day
News Summary - Women in the UAE are the pillars of the country
Next Story