നിക്ഷേപകന്റെ വൻതുക മോഷ്ടിച്ച സ്ത്രീക്ക് തടവും പിഴയും
text_fieldsദുബൈ: ഒരു നിക്ഷേപകനിൽനിന്ന് വൻതുക മോഷ്ടിച്ച സംഭവത്തിൽ ഏഷ്യൻ വംശജയായ സ്ത്രീക്ക് രണ്ട് വർഷം തടവും 28.5 ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചതിനുശേഷം പ്രതിയെ നാടുകടത്താനും വിധിച്ചിട്ടുണ്ട്. കേസിൽ മറ്റു രണ്ടു പേരെ കുറ്റമുക്തരാക്കിയിട്ടുമുണ്ട്. കോടതി രേഖകൾപ്രകാരം ഈ വർഷം ജനുവരിയിലാണ് സംഭവമുണ്ടായത്. നിക്ഷേപകൻ ദേരയിലെ തന്റെ അപ്പാർട്മെന്റിൽനിന്ന് മോഷണം പോയതായി പൊലീസിനെ അറിയിക്കുകയായിരുന്നു.
മോഷണം നടന്ന ദിവസം, നിക്ഷേപകൻ സ്ത്രീയോടൊപ്പം ദുബൈയിലെ ഒരു മണി എക്സ്ചേഞ്ചിലേക്ക് പോവുകയും റെസിഡൻഷ്യൽ യൂനിറ്റ് വാങ്ങാൻ സുഹൃത്തിനുവേണ്ടി 20 ലക്ഷം ദിർഹം കൈപ്പറ്റുകയും ചെയ്തിരുന്നു. ഈ തുകയും അധികമായി 85,000 ദിർഹമും ഒരു ബാഗിൽ സ്വീകരണമുറിയിൽ സൂക്ഷിക്കുകയായിരുന്നു.
എന്നാൽ, പിറ്റേന്ന് രാവിലെ സ്ത്രീയെ കാണാതാവുകയായിരുന്നു. അതോടൊപ്പം പണവും നഷ്ടപ്പെട്ടു. തുടർന്ന് മോഷ്ടിച്ച പണം മറ്റൊരാൾക്ക് സൂക്ഷിക്കാൻ കൈമാറിയശേഷം യുവതി യു.എ.ഇയിൽനിന്ന് രക്ഷപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് സ്ത്രീയെ കണ്ടെത്തുകയും മോഷ്ടിച്ച തുകയിൽനിന്ന് 14 ലക്ഷം ദിർഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

