Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിവാഹമോചനത്തിന്​...

വിവാഹമോചനത്തിന്​ 100കോടി ദിർഹം ആവശ്യപ്പെട്ട്​ യുവതി

text_fields
bookmark_border
വിവാഹമോചനത്തിന്​ 100കോടി ദിർഹം ആവശ്യപ്പെട്ട്​ യുവതി
cancel

അബൂദബി: വിവാഹമോചന നഷ്ടപരിഹാരമായി 100കോടി ദിർഹം ആവശ്യപ്പെട്ട്​ കബീരിയൻ യുവതിയുടെ ഹരജി. യു.എ.ഇയിലെ ഏറ്റവും ഉയര്‍ന്ന തുക ആവശ്യപ്പെടുന്ന വിവാഹമോചന നഷ്ടപരിഹാര​ ഹരജിയാണിത്​.

രാജ്യത്ത്​ ദീര്‍ഘകാലമായി താമസക്കാരിയാണ്​ ഹരജിക്കാരിയായ കരീബിയന്‍ വനിത. ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിവാഹമോചനദ്രവ്യമായിരിക്കും ഇതെന്ന് അബൂദബി സിവില്‍, ഫാമിലി കോടതിയില്‍ യുവതിക്കു വേണ്ടി ഹാജരാവുന്ന അഭിഭാഷകൻ പറയുന്നു.

18വർഷമായി യു.എ.ഇയിൽ താമസിക്കുന്ന മുസ്​ലിം ദമ്പതികളാണ് അബൂദബി സിവില്‍, ഫാമിലി കോടതിയില്‍ വിവാഹ മോചന നടപടികളിലേക്ക് കടന്നിരിക്കുന്നത്. ദമ്പതികള്‍ അതിസമ്പന്ന കുടുംബത്തിലെ അംഗങ്ങളാണ്. അതേസമയം ഇരുവരുടെയും സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം മേയില്‍ വിദേശ ദമ്പതികളുടെ വിവാഹമോചനം 1 കോടി ദിര്‍ഹമിലേറെ വിവാഹമോചനദ്രവ്യം നല്‍കി തീര്‍പ്പാക്കിയതാണ് യു.എ.ഇയിലെ ഏറ്റവും വലിയ വിവാഹമോചന ഒത്തുതീര്‍പ്പായി വിലയിരുത്തപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Divorce caseUAE
News Summary - Woman demands 1 billion dirhams for divorce
Next Story