മുൻ കാമുകനെ വെട്ടിനുറുക്കി മജ്ബൂസ് ഉണ്ടാക്കിയ സ്ത്രീ പിടിയിൽ
text_fieldsഅബുദാബി: മുൻകാമുകനെ വെട്ടി കൊലപ്പെടുത്തുകയും ശേഷം ചെറു കഷണങ്ങളാക്കി നുറുക്കി അറേബ്യൻ ഭക്ഷ്യ വിഭവമായ മജ്ബൂസ് ആക്കി വിളമ്പുകയും ചെയ്ത മൊറോകോയിൽ നിന്നുള്ള മുപ്പതുകാരി യു.എ.ഇയിൽ പിടിയിൽ. ഭക്ഷണമാക്കിയ ശേഷം വീടിനടുത്ത് ജോലി ചെയ്യുന്ന നിർമാണ തൊഴിലാളികൾക്ക് അത് കഴിക്കാനായി നൽകുകയായിരുന്നു. ബാക്കിയായ അവശിഷ്ടങ്ങൾ നായ്ക്കൾക്ക് ഭക്ഷണമായി നൽകുകയും ചെയ്തു. തന്നെ ഉപക്ഷേിച്ചതിനാലാണ് കാമുകനെ വെട്ടി നുറുക്കിയതെന്ന് സ്ത്രീ മൊഴി നൽകി.
കൊല്ലപ്പെട്ടയാളുടെ അജ്മാനിൽ താമസിക്കുന്ന സഹോദരൻ അദ്ദേഹത്തെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പരാതി നൽകുകയും സഹോദരനെ കുറിച്ച് അന്വേഷിക്കാനായി സ്ത്രീയുടെ വീട്ടിൽ എത്തുകയും ചെയ്തു.
എന്നാൽ കാമുകൻ എവിടെയാണെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനൊരുങ്ങൂന്നതറിഞ്ഞതു മുതൽ തങ്ങൾ പിരിഞ്ഞതാണെന്നുമാണ് സ്ത്രീ സഹോദരനോട് പറഞ്ഞത്.
എന്നാൽ ഇതിനിടെ സ്ത്രീയുടെ വീട്ടിലെ ഭക്ഷണം മിശ്രണം ചെയ്യുന്ന ഉപകരണത്തിൽ മനുഷ്യെൻറ പല്ല് ശ്രദ്ധയിൽ പെട്ടതാണ് കേസിൽ സ്ത്രീയെ കുടുക്കിയത്. അൽ െഎൻ പൊലീസ് നടത്തിയ ഡി.എൻ.എ പരിശോധനയിൽ ഉപകരണത്തിൽ നിന്നു ലഭിച്ച പല്ലും അവശിഷ്ടങ്ങളും യുവാവിെൻറതാണെന്ന് കണ്ടെത്തി.
തുടർന്ന് സ്ത്രീ കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകെൻറ ശരീരം വെട്ടി നുറുക്കിയ ശേഷം സ്ത്രീ തെൻറ സുഹൃത്തിനോട് വീട് വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
