ഡബ്ല്യു.എം.സി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
text_fieldsദുബൈ: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജ്യൻ ‘നറീഷ് യുവർ ബോഡി - ബാലൻസ്ഡ് ഡയറ്റ് ആൻഡ് ന്യൂട്രിഷൻ ഡ്യൂറിങ് ഫാസ്റ്റിങ്’ എന്ന പേരിൽ ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോക്ടർ ഷംനാദ്, ഡയറ്റീഷ്യൻ അനൂപ ജോസ് എന്നിവർ ചേർന്ന് ഭക്ഷണക്രമത്തിൽ, പ്രത്യേകിച്ച് നോമ്പുകാലത്തു അനുവർത്തിക്കേണ്ട നിർദേശങ്ങൾ പങ്കുവെച്ചു. ജീവിതശൈലി രോഗങ്ങളിലേക്കു നയിക്കാതിരിക്കാൻ ഭക്ഷണത്തിൽ എടുക്കേണ്ട കരുതലുകളെ കുറിച്ചും നിലവിൽ പ്രയാസം അനുഭവിക്കുന്നവർ പാലിക്കേണ്ട രീതികളെ കുറിച്ചും വിശദീകരിച്ചു.
മിഡിൽ ഈസ്റ്റ് റീജ്യൻ വിമൻസ് ഫോറം പ്രസിഡന്റ് റാണി ലിജേഷ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡബ്ല്യു.എം.സി ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൻ എസ്തേർ ഐസക്ക് നടത്തി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, ഡബ്ല്യു.എം.സി പ്രസിഡന്റ് വിനീഷ് മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡബ്ല്യു.എം.സി മിഡിൽ ഈസ്റ്റ് റീജ്യൻ വിമൻസ് ഫോറം സെക്രട്ടറി മിലാന അജിത് സ്വാഗതം പറഞ്ഞു. ചർച്ചകൾക്ക് താഹിറ കല്ലുമുറിക്കൽ മോഡറേറ്റായിരുന്നു. ഡബ്ല്യു.എം.സി മിഡിൽ ഈസ്റ്റ് റീജ്യൻ വൈസ് ചെയർപേഴ്സൻ സ്മിത ജയൻ, ജോയന്റ് സെക്രട്ടറി നസീല ഹുസൈൻ, മേരിമോൾ ഇഗ്നേഷ്യസ് എന്നിവർ നേതൃത്വം നൽകി. കുവൈത്ത് പ്രൊവിൻസ് വിമൻസ് ഫോറം സെക്രട്ടറി ബിന്ദു സജീവ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

