ഡബ്ല്യു.എം.സി ഗ്ലോബൽ; മിഡിലീസ്റ്റ് ബൈനിയൽ കോൺഫറൻസിന് സമാപനം
text_fieldsഡബ്ല്യു.എം.സി ഗ്ലോബൽ മിഡിലീസ്റ്റ് ബൈനിയൽ കോൺഫറൻസിൽ ടി.പി. ശ്രീനിവാസ് ഐ.എഫ്.എസ് നിലവിളക്ക് തെളിക്കുന്നു
ദുബൈ: മൂന്ന് ദിവസം നീണ്ട വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബൈനിയൽ കോൺഫറൻസിന് വർണാഭമായ സമാപനം. ഷാർജ കോർനീഷ് ഹോട്ടലിൽ മിഡിലീസ്റ്റ് കോൺഫറൻസിനൊപ്പമാണ് പരിപാടി നടത്തിയത്. ‘മാറുന്ന ആഗോള ക്രമത്തിൽ വർധിച്ചുവരുന്ന ഇന്ത്യയുടെ പ്രസക്തിയും മാധ്യമ പ്രവർത്തകരുടെ പങ്കാളിത്തവും’ എന്ന വിഷയത്തിൽ ജൂൺ 28ന് നടന്ന ചർച്ചയിൽ ടി.പി. ശ്രീനിവാസ് ഐ.എഫ്.എസ് മുഖ്യാതിഥിയായിരുന്നു. തുടർന്ന് നടന്ന മയക്കുമരുന്ന് വിരുദ്ധ കാമ്പയിൻ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു.
29ന് നടന്ന മിഡിലീസ്റ്റ് കോൺഫറൻസിൽ മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കെട്ടേത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വി.പി തോമസ് ജോസഫ്, ജയൻ വാടകേതിൽ എന്നിവർ മിഡിലീസ്റ്റ് പ്രവർത്തന റിപ്പോർട്ടും വിവിധ പ്രോവിൻസുകളുടെ പ്രവർത്തന റിപ്പോർട്ടുകളും അവതരിപ്പിച്ചു. ഗ്ലോബൽ കോൺഫറൻസിന്റെ ഭാഗമായി നടന്ന ‘കേരളത്തിന്റെ പ്രതിരോധ ശേഷിയുള്ള വളർച്ചാ യാത്രയിലെ പുതിയ അവസരങ്ങളും വെല്ലുവിളികളും’ എന്ന സെമിനാർ ഐസക് ജോൺ പട്ടാണിപറമ്പിലും, ‘മാറുന്ന ലോകത്ത് വിജയത്തെയും സേവനത്തെയും പുനർനിർവചിക്കുക’ എന്ന സെമിനാർ സി.യു. മത്തായിയും നിയന്ത്രിച്ചു. ചടങ്ങിൽ വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

