ഡബ്ല്യു.എം.സി ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു
text_fieldsബേബി മാത്യു സോമതീരം (പ്രസിഡന്റ്), മൂസ കോയ (ജനറൽ സെക്രട്ടറി ), തോമസ് ചെല്ലത്ത് (ട്രഷറർ)
ദുബൈ: വേൾഡ് മലയാളി കൗൺസിൽ 2025 -27ലേക്കുള്ള ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു. ഡോ. ഐസക് ജോൺ പട്ടാണി പറമ്പിൽ (ചെയർമാൻ), ബേബി മാത്യു സോമതീരം (പ്രസിഡന്റ്), മൂസ കോയ (ജനറൽ സെക്രട്ടറി), തോമസ് ചെല്ലത്ത് (ട്രഷറർ), ജോണി കുരുവിള (ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ), ഡോ. ശശി നടക്കൽ (വി.പി. അഡ്മിൻ) എന്നിവരാണ് ഷാർജ കോർണിഷ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
മറ്റു ഭാരവാഹികളായ വർഗീസ് പനക്കൽ, ചാൾസ് പോൾ, ഡോമനിക് ജോസഫ്, രജനീഷ് ബാബു, സിസിലി ജേക്കബ്, ഇർഫാൻ മാലിക്, ടി.കെ. വിജയൻ, ആൻസി ജോയ്, ഷാഹുൽ ഹമീദ്, സി.യു. മത്തായി, സുഗതകുമാരി, കിള്ളിയൻ ജോസഫ്, അബ്ബാസ് ചെല്ലത്ത്, സി.എ. ബിജു, സാം ജോസഫ്, ബിജു ചാക്കോ, എം.കെ രവീന്ദ്രൻ, എസ്തർ ഐസക്, ആനി പല്ലിയത്ത്, ജമീല ഗുലാം, അഡ്വ. സുധാകരൻ എന്നിവരും ചുമതലയേറ്റു. ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.പി. ശ്രീനിവാസൻ, എസ്.എ. സലീം, ഫൈസൽ കുട്ടിക്കൊള്ളൻ, സജീഷ് ജോസഫ് എം.എൽ.എ, പി.എച്ച്. കുര്യൻ, പുനലൂർ സോമരാജൻ, പോളണ്ട് കോയ, ഷംസുദ്ദീൻ, നസിർ വിളയിൽ, മാത്തുകുട്ടി കടോൺ, പി.കെ സജിത് കുമാർ, ജയിംസ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കെട്ടേത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വി.പി. തോമസ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

