ഡബ്ല്യു.എം.സി ദുബൈ പ്രൊവിൻസ്; പുതിയ ഭാരവാഹികൾ
text_fieldsദുബൈ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി) ദുബൈ പ്രോവിൻസ് 2025 -27 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.എസ്.ബിജുകുമാർ (ചെയർമാൻ), ലാൽ ഭാസ്കർ (പ്രസിഡന്റ്), ബേബി വർഗീസ് (സെക്രട്ടറി), സുധീർ പൊയ്യാരാ (ട്രഷറർ), അഡ്വ. ഹാഷിക് തൈകണ്ടി (വൈസ് പ്രസിഡന്റ് - അഡ്മിൻ), ലക്ഷ്മി ലാൽ (വി.പി. ഓർഗനൈസേഷൻ), ലാൽ രാജൻ (വി.പി. മെംബർഷിപ്), രാജേഷ് ജി. കുറുപ്പ് (വി.സി. ആർട്സ് ആൻഡ് കൾചറൽ), വിദ്യ അനീഷ് (വി.പി.ചാരിറ്റി) അനീഷ് ബാദ്ഷ (വി.സി. പ്രോജക്ട്), സുധീർ നായർ, ഷിബു മൊഹമ്മദ് (ജോ.സെക്രട്ടറിമാർ), റൈജോ (ജോ.ട്രഷറർ), റാണി സുധീർ (ലേഡീസ് വിങ് പ്രസിഡന്റ്), ആൻ ജൂഡിൻ (സെക്രട്ടറി), മേരാ ബേബി (ട്രഷറർ), സച്ചിൻ സഞ്ജീവ് (യൂത്ത് ഫോറം പ്രസിഡന്റ്), അഡ്വ. ഷെഹസാദ് അഹമ്മദ് (യൂത്ത് ഫോറം സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ദുബൈ മാർകോപ്പോള ഹോട്ടൽ ഹാളിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണി പറമ്പിൽ പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡബ്ല്യൂ.എം.സി ബാക്കുവിൽ (അസർബൈജാൻ) നടക്കുന്ന ഗ്ലോബൽ കോൺഫറൻസിന്റെ ലോഗോ ചാൾസ് പോളിന്റെ സി.യു മത്തായിയുടെയും സാന്നിധ്യത്തിൽ ദുബൈ പ്രൊവിൻസിന് കൈമാറി.
ചടങ്ങിൽ ഗ്ലോബൽ സെക്രട്ടറി സി.എ ബിജു, ഗ്ലോബൽ വനിത ഫോറം ചെയർമാൻ എസ്താർ ഐസക്, മിഡിലീസ്റ്റ് വനിതാ ഫോറം സെക്രട്ടറി മിലാന, വി.പി. സ്മിത ജയൻ, മിഡിലീസ്റ്റ് ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ഉമ്മുൽ ഖുവൈൻ പ്രോവിൻസ് ചെയർമാൻ ചാക്കോ ഊളക്കാടൻ, ഷാർജ പ്രോവിൻസ് പ്രസിഡന്റ് അജിത്, ചെയർമാൻ സാവൺകുട്ടി തുടങ്ങി വിവിധ പ്രൊവിൻസ് പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

