Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡബ്ല്യു.എം.സി ദുബൈ പ്രോവിൻസ് കുടുംബസംഗമം

text_fields
bookmark_border
ഡബ്ല്യു.എം.സി ദുബൈ പ്രോവിൻസ് കുടുംബസംഗമം
cancel
camera_alt

ദുബൈ മാർക്കോപോളോ ഹോട്ടൽ ബാൾ റൂമിൽ നടന്ന ഡബ്ല്യു.എം.സി ദുബൈ പ്രോവിൻസ് യോഗം

ദുബൈ: മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്‍റെ (ഡബ്ല്യു.എം.സി) ദുബൈ പ്രോവിൻസിന്‍റെ കുടുംബസംഗമവും ഓണപ്പരിപാടിയും സെപ്റ്റംബർ 21ന് ക്രൗൺ പ്ലാസയിൽ നടത്താൻ തീരുമാനിച്ചു. ദുബൈ മാർക്കോപോളോ ഹോട്ടൽ ബാൾ റൂമിൽ നടന്ന യോഗത്തിൽ സെക്രട്ടറി ബേബി വർഗീസ് സ്വാഗതം പറഞ്ഞു.

ചെയർമാൻ വി.എസ്. ബിജുകുമാർ, പ്രസിഡന്‍റ്​ ലാൽ ഭാസ്കർ, ട്രഷറാർ സുധീർ പൊയ്യാര, വൈസ് പ്രസിഡന്‍റ്​ അഡ്മിൻ അഡ്വ. ഹാഷിക് തൈക്കണ്ടി, ഗ്ലോബൽ വി.പി. (ഓർഗനൈസേഷൻ) ചാൾസ് പോൾ, മിഡിലീസ്റ്റ് ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്‍റ്​ അഡ്മിൻ തോമസ് ജോസഫ്, വനിതാ വിങ്​ പ്രസിഡന്‍റ്​ റാണി സുധീർ എന്നിവർ സംസാരിച്ചു. ജൂൺ 27ന്​ ബാക്കുവിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിന്​ യോഗം ഐക്യദാർഢ്യം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - WMC Dubai Province Family Reunion
Next Story