ഡബ്ല്യു.എം.സി ദുബൈ പ്രോവിൻസ് എക്സിക്യൂട്ടിവ് യോഗം
text_fieldsഡബ്ല്യു.എം.സി ദുബൈ പ്രോവിൻസ് ദേരയിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുത്തവർ
ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രോവിൻസിന്റെ 2025-27 എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ആദ്യയോഗം ദേരയിലെ ഏഷ്യാന ഹോട്ടലിൽ നടന്നു.
ചെയർമാൻ ഷാബുസുൽത്താൻ, പ്രസിഡന്റ് ജോൺ ഷാരി, സെക്രട്ടറി റജി ജോർജ്, ട്രഷറർ ജോൺ ബേബി, വി.പി അഡ്മിൻ സന്തോഷ് വർഗീസ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ 40 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രോഗ്രാമുകൾക്ക് അംഗീകാരം നൽകി.
കൂടാതെ മലയാളി ബിസിനസ് കുടുംബങ്ങളെ ഒരുമിപ്പിച്ചു ഒരു ബിസിനസ് കൗൺസിലിനും രൂപം നൽകി. ഡോ. ശിവകുമാർ ഹരിഹരനാണ് കൗൺസിലിന്റെ ചുമതല. വിവിധ ബിസിനസ് സമ്മിറ്റുകൾ നടത്താൻ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു.
അംഗങ്ങളിൽ കൂടുതൽ വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന തരത്തിൽ വർഷത്തിലുടനീളം നിരവധി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജോൺ ഷാരി അറിയിച്ചു.
ജൂലൈയിൽ ബാങ്കോക്കിൽ നടക്കുന്ന ഗ്ലോബൽ ബിനായിൽ കോൺഫറൻസിൽ മാഗസിൻ പുറത്തിറക്കുമെന്ന് ചെയർമാൻ ഷാബു സുൽത്താൻ അറിയിച്ചു.
ബഷീർ ഷംനാദ്, ഡോ. രമേശ് നമ്പ്യാർ, ടൈറ്റസ് ജോസഫ്, ബിജു ഇടിക്കുള, ലേഡീസ് ഫോറം പ്രസിഡന്റ് ഷബ്ന സുധീർ, ട്രഷറർ ആൻഡ് ട്രാവൽ കോഓഡിനേറ്റർ നസീമ മജീദ് എന്നിവർ വിവിധ നിർദേശങ്ങൾ സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

