ഡബ്ല്യു.എം.സി ദുബൈ പ്രൊവിൻസ് രക്തദാന ക്യാമ്പ്
text_fieldsവേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസ് നടത്തിയ ക്യാമ്പിന് നേതൃത്വം നൽകിയവർ
ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഡബ്ല്യു.എം.സി ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണി പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ വി.പി ചാൾസ് പോൾ, വനിത ഫോറം പ്രസിഡന്റ് എസ്ഥർ ഐസക്, മിഡിലീസ്റ്റ് ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ സന്നിഹിതരായിരുന്ന ക്യാമ്പിന് ദുബൈ പ്രൊവിൻസ് ചെയർമാൻ വി.എസ് ബിജുകുമാർ, പ്രസിഡന്റ് ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പോയ്യാരാ, അഡ്വ. ഹാഷിക് തൈകണ്ടി, വനിത ഫോറം പ്രസിഡന്റ് റാണി സുധീർ എന്നിവർ നേതൃത്വം നൽകി. ബി.ഡി.കെ ദുബൈയുമായി ചേർന്ന് നിതിൻ, ശിവൻ എന്നിവരുടെ സ്മരണാർഥമാണ് ദുബൈ ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.

