ഡബ്ല്യു.എം.സി അന്താരാഷ്ട്ര വനിതദിനം ആഘോഷിച്ചു
text_fieldsഡബ്ല്യു.എം.സി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതദിന ആഘോഷത്തിൽനിന്ന്
അൽഐൻ: വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അൽഐൻ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന അന്താരാഷ്ട്ര വനിത ദിനാഘോഷം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഉദ്ഘാടനം ചെയ്തു.
വിമൻസ് ഫോറം പ്രസിഡന്റ് ഡോ. നിഷ വിജി വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. റഫിയ റഹീം മുഖ്യാതിഥിയും അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജിമ്മി, ഡബ്ല്യു.എം.സി ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനക്കൽ, ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൻ എസ്ഥേർ ഐസക് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
പ്രവർത്തനമേഖലയിൽ മികച്ച വിജയം കൈവരിച്ച വനിതാ സംരംഭകരായ മേരി തോമസ്, ബിന്ദു സുബ്രമണി, പാർവതി അച്യുത് കൃഷ്ണൻ എന്നിവരെ അൽഐൻ പ്രൊവിൻസ് ചെയർമാൻ ഡോ. സുധാകരൻ, പ്രസിഡന്റ് ജാനറ്റ് വർഗീസ്, സെക്രട്ടറി സോണി ലാൽ, ട്രഷറർ ആൻസി ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.
ഇന്ത്യ റീജ്യൻ ട്രഷറർ രാമചന്ദ്രൻ പേരാമ്പ്ര, മിഡിൽ ഈസ്റ്റ് സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, മിഡിൽ ഈസ്റ്റ് വിമൻസ് ഫോറം പ്രസിഡന്റ് റാണി ലിജേഷ് എന്നിവർ സംസാരിച്ചു. മിഡിൽ ഈസ്റ്റ് റീജ്യനിലെ ദുബൈ, ഷാർജ, അജ്മാൻ, ഉമ്മൽഖുവൈൻ,അബൂദബി പ്രൊവിൻസുകളിലെ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
വിമൻസ് ഫോറം സെക്രട്ടറി ബിന്ദു ബോബൻ സ്വഗതവും ട്രഷറർ താഹിറ നന്ദിയും രേഖപ്പെടുത്തി. സേതുനാഥ് വിശ്വനാഥൻ, സുവർണ പ്രദീപ്, കൃഷ്ണ ഉജൽ എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

