ഡബ്ല്യൂ.എം.സി അൽ ഐൻ പ്രോവിൻസ് കുടുംബസംഗമം
text_fieldsഅഭിനയ രംഗത്ത് 15 വർഷം പൂർത്തിയാക്കിയ ആസിഫ് അലി ഡബ്ല്യു.എം.സി അൽഐൻ പ്രോവിൻസ് കുടുംബസംഗമത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നു
അൽഐൻ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) അൽഐൻ പ്രോവിൻസ് അൽ ഐൻ ഡനാത് ഹോട്ടലിൽ നടത്തിയ കുടുംബസംഗമം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം ആസിഫ് അലി മുഖ്യാതിഥി ആയിരുന്നു. നാടിനെക്കുറിച്ച് പ്രവാസികൾക്കുള്ള കരുതലും സ്നേഹവും ഇത്തരം കുടുംബസംഗമങ്ങളിൽ പങ്കെടുക്കുന്നതിന് പ്രചോദനമെന്ന് ആന്റോ ആന്റണി എം. പി പറഞ്ഞു. പ്രവാസലോകത്ത് 55 വർഷം പൂർത്തിയാക്കിയ വ്യവസായി വർഗീസ് പനക്കലിന് ചലച്ചിത്രതാരം ആസിഫ് അലിയും ആന്റോ ആന്റണി എം.പിയും ചേർന്ന് മെമന്റോ നൽകി ആദരിച്ചു. വ്യവസായികളായ ബിനു തോമസ്, ആർ. സുഗതൻ, ജെനി ജോസഫ് എന്നിവരെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
പ്രോഗ്രാം പ്രായോജകരായ നാസർ, സലാം എന്നിവരെയും ആദരിച്ചു. പരിപാടിയിൽ ആസിഫ് അലി അഭിനയ രംഗത്ത് 15 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷമായി കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. വേൾഡ് മലയാളി കൗൺസിൽ അൽ ഐൻ പ്രോവിൻസ് പ്രസിഡന്റ് ജാനറ്റ് വർഗീസ്, ചെയർമാൻ ഡോ. സുധാകരൻ, സെക്രട്ടറി സോണിലാൽ, ട്രഷറർ റോഷൻ ആന്റണി, ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനക്കൽ, ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണിപറമ്പിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ജിമ്മി, ജനറൽ കൺവീനർ സി.യു. മത്തായി, ഗ്ലോബൽ ഭാരവാഹികളായ ഷാഹുൽ ഹമീദ്, സി.എ ബിജു, മിഡിൽ ഈസ്റ്റ് ഭാരവാഹികളായ വിനീഷ് മോഹൻ, രാജീവ്കുമാർ, ജൂഡിൻ, ജോസ് ജേക്കബ്, റാണി ലിജേഷ് പ്രോവിൻസ് ഭാരവാഹികളായ തോമസ് ജോൺ, ബിജു ആന്റണി, സാം വർഗീസ്, ലാൽ, ഡോ. നിഷ വിജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

