ഡബ്ല്യു.എം.സി അൽ ഐൻ ഓണാഘോഷം
text_fieldsഡബ്ല്യു.എം.സി അൽ ഐൻ പ്രൊവിൻസിന്‍റെ ഓണാഘോഷം ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
അൽ ഐൻ: ഡബ്ല്യു.എം.സി അൽ ഐൻ പ്രൊവിൻസിന്‍റെ ഈ വർഷത്തെ ഓണാഘോഷം ‘പൊന്നൂഞ്ഞാൽ 2026’ എന്ന പേരിൽ അൽ ഐനിലെ തവാം റിക്രിയേഷൻ സെന്‍ററിൽ വിപുലമായി സംഘടിപ്പിച്ചു. ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.സിയുടെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികളും അൽ ഐനിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ഓണത്തിന്‍റെ ആവേശം പകരുന്ന വിവിധ കലാ-കായിക പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ഗെയിംസ്, കലാപരിപാടികൾ, വടംവലി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള ഡബ്ല്യു.എം.സി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ആഘോഷം കൂട്ടായ്മയുടെയും സൗഹൃദത്തിന്‍റെയും ഓണസന്ദേശം പകർന്നുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

