‘നിങ്ങളോടൊപ്പം, ഞങ്ങളുടെ സമൂഹം സുരക്ഷിതം’; സഹിഷ്ണുതയുടെ സന്ദേശവുമായി റാക് പൊലീസ്
text_fieldsറാസല്‍ഖൈമ: സാമൂഹിക സഹവര്‍ത്തിത്വവും സഹിഷ്ണുതയും ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി റാസല്‍ഖൈമ പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ദിഗ്ദാഗ അബ്ദുല്ലാഹിബ്നു ഇംറാന്‍ ആശുപത്രിയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ‘നിങ്ങളോടൊപ്പം, ഞങ്ങളുടെ സമൂഹം സുരക്ഷിതം’ എന്ന ശീര്‍ഷകത്തില്‍ നടന്ന പരിപാടിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ആശുപത്രിയിലെ ഭരണ-മെഡിക്കല്‍-സാങ്കേതിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
വിവിധ സംസ്കാരങ്ങളും മതങ്ങളും ആചാരങ്ങളും പിന്തുടരുന്ന ജനവിഭാഗങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന രാജ്യമാണ് യു.എ.ഇയെന്ന് കമ്യൂണിറ്റി പൊലീസ് സാമൂഹിക ബോധവത്കരണ വിഭാഗത്തിലെ സീനിയര്‍ അസി. ഡോ. അഹമ്മദ് മുഹമ്മദ് അബ്ദുല്ല അല്‍ സഹാരി പറഞ്ഞു. സഹിഷ്ണുതയും പരസ്പര ബഹുമാനവും വളര്‍ത്തുന്നതിനും സാമൂഹിക ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനും രാജ്യം പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്തമാണ്. തൊഴില്‍, താമസം, ഗതാഗതം, പാര്‍പ്പിടം, പൊതുജീവിതം, ആചാരങ്ങള്‍ തുടങ്ങിയ മേഖലകളിലെ നിയമങ്ങള്‍ എല്ലാവരും പാലിക്കമെന്നും ഡോ. അഹമ്മദ് മുഹമ്മദ് തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

