Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിന്‍റര്‍...

വിന്‍റര്‍ സ്‌പോര്‍ട്‌സ് മീറ്റ്: അബൂദബി ഇന്ത്യന്‍ സ്‌കൂളിന് ഓവറോള്‍ കിരീടം

text_fields
bookmark_border
വിന്‍റര്‍ സ്‌പോര്‍ട്‌സ് മീറ്റ്: അബൂദബി ഇന്ത്യന്‍ സ്‌കൂളിന് ഓവറോള്‍ കിരീടം
cancel
camera_alt

അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ യു.​എ.​ഇ ഓ​പ​ണ്‍ വി​ന്‍റ​ര്‍ സ്‌​പോ​ര്‍ട്‌​സ് മീ​റ്റ് മാ​ര്‍ച്ച് പാ​സ്റ്റി​ന്

മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സ​ല്യൂ​ട്ട് ന​ല്‍കു​ന്നു

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച യു.​എ.​ഇ ഓ​പ​ണ്‍ വി​ന്‍റ​ര്‍ സ്‌​പോ​ര്‍ട്‌​സ് മീ​റ്റി​ല്‍ അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. മു​സ​ഫ ബ്രൈ​റ്റ് റൈ​ഡേ​ഴ്സ് സ്‌​കൂ​ള്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ര​ണ്ട് വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം കാ​യി​ക മേ​ള അ​ര​ങ്ങേ​റി​യ​ത്. സു​വ​ര്‍ണ​ജൂ​ബി​ലി നി​റ​വി​ല്‍ നി​ല്‍ക്കു​ന്ന കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച കാ​യി​ക​മേ​ള പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ട്രാ​ക്ക് ആ​ന്‍റ്​ ഫീ​ല്‍ഡ് ഇ​ന​ങ്ങ​ള്‍ കൂ​ടാ​തെ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കാ​യി വി​നോ​ദ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. കെ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ വി.​പി. കൃ​ഷ്ണ​കു​മാ​ര്‍ മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്.​സി ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ്​ മെ​ഹ​റി​ന്‍ റ​ഷീ​ദ് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കെ.​എ​സ്.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷെ​റി​ന്‍ വി​ജ​യ​ന്‍, സ്‌​പോ​ര്‍ട്‌​സ് സെ​ക്ര​ട്ട​റി ഉ​ബൈ​ദു​ല്ല, അ​സി​സ്റ്റ​ന്‍റ്​ സ്‌​പോ​ര്‍ട്‌​സ് സെ​ക്ര​ട്ട​റി ല​തീ​ഷ് ശ​ങ്ക​ര്‍ സം​സാ​രി​ച്ചു. 50ല്‍പ​രം ഇ​ന​ങ്ങ​ളി​ല്‍ മാ​റ്റു​ര​ച്ച വി​ജ​യി​ക​ള്‍ക്ക് മെ​ഡ​ലു​ക​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Winter Sports MeetAbu Dhabi Indian School
News Summary - Winter Sports Meet: Abu Dhabi Indian School wins overall title
Next Story