Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിലെ...

യു.എ.ഇയിലെ വിദ്യാലയങ്ങളിൽ നാളെ മുതൽ ശൈത്യകാല അവധി

text_fields
bookmark_border
യു.എ.ഇയിലെ വിദ്യാലയങ്ങളിൽ നാളെ മുതൽ ശൈത്യകാല അവധി
cancel

അ​ൽ​ഐ​ൻ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഇ​ന്നു​മു​ത​ൽ ശൈ​ത്യ​കാ​ല അ​വ​ധി ആ​രം​ഭി​ക്കു​ന്നു. ഡി​സം​ബ​ർ 10 മു​ത​ൽ മൂ​ന്നാ​ഴ്ച​യാ​ണ് അ​വ​ധി. യു.​എ.​ഇ​യി​ൽ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ വാ​രാ​ന്ത്യ അ​വ​ധി ആ​യ​തി​നാ​ൽ ശൈ​ത്യ​കാ​ല അ​വ​ധി​ക്കു​ശേ​ഷം 2022 ജ​നു​വ​രി മൂ​ന്നി​നാ​ണ് വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ക.

മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കു​ശേ​ഷം അ​ബൂ​ദ​ബി ഒ​ഴി​കെ​യു​ള്ള എ​മി​റേ​റ്റ്സു​ക​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ക്ലാ​സ് മു​റി​ക​ളി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, അ​ബൂ​ദ​ബി എ​മി​റേ​റ്റ്സി​ൽ മു​ഴു​വ​ൻ ക്ലാ​സു​ക​ളി​ലേ​ക്കും നേ​രി​ട്ടു​ള്ള പ​ഠ​ന​മോ ഓ​ൺ​ലൈ​ൻ പ​ഠ​ന​മോ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ന​ല്ല ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും ക​ഴി​ഞ്ഞ പാ​ദ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തി. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും സ്കൂ​ളു​ക​ളി​ൽ സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

ഏ​ഷ്യ​ൻ സ്കൂ​ളു​ക​ളു​ടെ ര​ണ്ടാം പാ​ദ​ത്തി​െൻറ അ​വ​സാ​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. ഏ​ഷ്യ​ൻ ഇ​ത​ര പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള സ്കൂ​ളു​ക​ളു​ടെ ആ​ദ്യ​പാ​ദ​ത്തി​െൻറ അ​വ​സാ​ന​വും. സാ​ധാ​ര​ണ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും പ​ഠ​ന​യാ​ത്ര​ക​ളും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​മൊ​ക്കെ ന​ട​ക്കാ​റു​ള്ള​ത് ഈ ​പാ​ദ​ത്തി​ലാ​ണ്. എ​ന്നാ​ൽ, കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ഒ​രു​മി​ച്ചു​ചേ​രു​ന്ന​തി​നും വി​നോ​ദ യാ​ത്ര​ക​ൾ​ക്കു​മൊ​ക്കെ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഈ ​വ​ർ​ഷം ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും കാ​യി​ക പ​രി​ശീ​ല​ങ്ങ​ളു​മെ​ല്ലാം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്നി​രു​ന്നു. സൗ​ജ​ന്യ​മാ​യി എ​ക്സ്പോ ന​ഗ​രി സ​ന്ദ​ർ​ശി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളു​ക​ൾ അ​വ​സ​ര​മൊ​രു​ക്കി​യ​തും ന​വ്യാ​നു​ഭ​വ​മാ​യി​രു​ന്നു. ഡി​സം​ബ​ർ 12 മു​ത​ൽ 18 വ​രെ അ​ധ്യാ​പ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി എ​ക്സ്പോ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡി​െൻറ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ഭീ​ഷ​ണി മൂ​ലം അ​വ​ധി​ക്കാ​ല യാ​ത്ര​ക​ൾ വേ​ണ്ടെ​ന്നു​വെ​ച്ച​വ​രു​മു​ണ്ട്. ക്രി​സ്മ​സും പു​തു​വ​ത്സ​ര​വു​മൊ​ക്കെ ആ​ഘോ​ഷി​ക്കാ​ൻ ഈ ​അ​വ​ധി​ക്കാ​ല​ത്ത് സ്വ​ദേ​ശ​ത്തേ​ക്ക്​ പോ​കാ​റു​ള്ള ര​ക്ഷി​താ​ക്ക​ളും സ്കൂ​ൾ ജീ​വ​ന​ക്കാ​രു​മാ​ണ്​ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. പ​ല കു​ടും​ബ​ങ്ങ​ളും യാ​ത്ര വേ​ണ്ടെ​ന്നു​വെ​ച്ചി​രി​ക്കു​ക​യാ​ണ്. യു.​എ.​ഇ​യി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്കി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും തി​രി​ച്ച് ശൈ​ത്യ അ​വ​ധി​ക്കു​ശേ​ഷം ജ​നു​വ​രി ആ​ദ്യ​വാ​രം ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​പ്പോ​ഴും ഈ​ടാ​ക്കു​ന്ന​ത്. ഇ​തും അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രെ പി​ന്നോ​ട്ടു​വ​ലി​ക്കു​ന്നു.

യു.​എ.​ഇ​യി​ലെ വാ​രാ​ന്ത്യ അ​വ​ധി ജ​നു​വ​രി മു​ത​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലേ​ക്ക് മാ​റു​ക​യും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​വ​രെ മാ​ത്രം പ്ര​വൃ​ത്തി ദി​ന​മാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന​നു​സൃ​ത​മാ​യി വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന ദി​വ​സ​ങ്ങ​ളി​ലും മാ​റ്റം വ​രു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ശൈ​ത്യ​കാ​ല അ​വ​ധി ക​ഴി​ഞ്ഞ് വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തൊ​രു പു​തി​യ അ​നു​ഭ​വ​മാ​കും.

Show Full Article
TAGS:winter holiday 
News Summary - Winter holidays in schools in the UAE from tomorrow
Next Story