യു.എ.ഇയിൽ മൂന്ന് ഷോറൂമുകൾ തുറന്ന് ‘വിൻസ്‌മെര’ ജ്വല്ലറി
text_fieldsഷാർജ റോളയിൽ വിൻസ്‌മെര ജ്വല്ലറി ഷോറൂം ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കുന്നു
ദുബൈ: വിൻസ്മെര ജ്വല്ലറിയുടെ യു.എ.ഇയിലെ മൂന്ന് ഷോറൂമുകൾ ഷാർജ, ദുബൈ, അബൂദബി എന്നിവിടങ്ങളിലായി നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. ഗൾഫിലെ തന്നെ ആദ്യ ഷോറൂം ഷാർജയിൽ ശനിയാഴ്ചയും ദുബൈ, അബൂദബി ഷോറൂമുകൾ ഞായറാഴ്ചയുമാണ് തുറന്നത്.
ഫാൽക്കേ പുരസ്കാരത്തിന് ശേഷം ആദ്യമായി ഗൾഫിലെത്തുന്ന താരത്തെ സ്വീകരിക്കാൻ ഉദ്ഘാടന വേദികളിൽ വൻ ജനാവലി ഒത്തുകൂടിയിരുന്നു. വിൻസ്‌മെര ഗ്രൂപ് ചെയർമാൻ ദിനേശ് കാമ്പ്രത്ത്, വൈസ് ചെയർമാൻ അനിൽ കാമ്പ്രത്ത്, മാനേജിങ് ഡയറക്ടർ മനോജ് കാമ്പ്രത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർ കൃഷ്ണൻ കാമ്പ്രത്ത് എന്നിവരും മറ്റു പ്രമുഖ വ്യക്തികളും സംബന്ധിച്ചു. അതുല്യമായ പരിചയസമ്പത്തും, ആഭരണ റീട്ടെയിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള വിൻസ്മെര ഗ്രൂപ്പിന്റെ അടങ്ങാത്ത ആഗ്രഹവും അടുത്തറിഞ്ഞതാണ് ബ്രാൻഡിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മോഹൻലാൽ പറഞ്ഞു.
വിൻസ്മെര ജുവൽസിന്റെ വിവിധ ശ്രേണികളിലെ ആഭരണ ഡിസൈനുകൾക്ക് ഉപഭോക്താക്കൾ നൽകിയ സ്വീകരണം കൂടുതൽ സ്ഥലങ്ങളിലേക്ക് ബ്രാൻഡിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പ്രചോദനമേകുന്നതാണെന്ന് ദിനേശ് കാമ്പ്രത്ത് പറഞ്ഞു. ആഭരണ പ്രേമികളുടെ മനസ്സിലെ ആരും കൊതിച്ചുപോകുന്ന റീട്ടെയിൽ ജ്വല്ലറി ബ്രാൻഡായി മാറാൻ വിൻസ്മെരക്ക് സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് പ്രവർത്തനമാരംഭിച്ച മെഗാ ഷോറൂമിന്റെ വൻ വിജയത്തിന് പിന്നാലെയാണ് യു.എ.ഇയിൽ മൂന്ന് ഷോറൂമുകൾ തുറന്നിരിക്കുന്നത്. ഷാർജ റോളയിലും ദുബൈയിൽ കറാമ സെന്ററിലും അബൂദബി മുസഫയിലുമാണ് ഷോറൂമുകൾ പ്രവർത്തിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ ദുബൈ മീന ബസാർ, അൽ ബർഷ എന്നിവിടങ്ങളിലും കൊച്ചിയിലും പുതിയ ഷോറൂമുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുമെന്നും ഈ വർഷം വിൻസ്മെരക്ക് ഏഴ് ഷോറൂമുകളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

