‘മിറ്റ് ഓർമ’ ഉപന്യാസ മത്സര വിജയികൾ
text_fieldsറൂഷ് സഈദ്, ഷംസീർ മഹ്മൂദ്, മുഹമ്മദ് ഹബീബ്
ദുബൈ: ‘മിറ്റ് ഓർമ-25’ എം.ഐ തങ്ങൾ അനുസ്മരണ - സിമ്പോസിയത്തോടനുബന്ധിച്ച് ദുബൈ ഏറനാട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘സമകാലിക ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം: പ്രസക്തിയും വെല്ലുവിളികളും’എന്ന വിഷയത്തിൽ റൂഷ് സഈദ്, ഷംസീർ മഹ്മൂദ്, മുഹമ്മദ് ഹബീബ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനം നേടി.
ഞായറാഴ്ച വൈകീട്ട് 6.30ന് അബുഹൈലിലെ ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘മിറ്റ് ഓർമ’ എം.ഐ. തങ്ങൾ അനുസ്മരണ - സിമ്പോസിയത്തിൽ സമ്മാന വിതരണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ഡോ. പുത്തൂർ റഹ്മാൻ, പി.കെ. അൻവർ നഹ, ഡോ. അൻവർ അമീൻ, ഷാജഹാൻ മാടമ്പാട്ട്, റഫീഖ് തിരുവള്ളൂര്‍, ഇസ്മായിൽ ഏറാമല തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

