‘തര്‍തീല്‍’; മുറൂര്‍ സെക്ടര്‍ ജേതാക്കള്‍
text_fields‘തര്‍തീല്‍’ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി അഷ്റഫ് മന്നയില്‍നിന്ന് മുറൂര്‍ സെക്ടര്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങുന്നു
അബൂദബി: ആറാമത് എഡിഷന് രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്.എസ്.സി) അബൂദബി സിറ്റി സോണ്‍ ‘തര്‍തീല്‍’ ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ക്ക് ഐ.ഐ.സി.സി ഓഡിറ്റോറിയത്തില്‍ സമാപനം. ആറ് സെക്ടറുകളിലായി നൂറോളം മത്സരാർഥികള്‍ പങ്കെടുത്ത മത്സരങ്ങള്‍ക്കൊടുവില്‍ 62പോയന്റ് നേടി മുറൂര്‍ സെക്ടര്‍ ഒന്നാം സ്ഥാനവും 55 പോയന്റോടെ മദീനാ സായിദ് സെക്ടര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സെഷനില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്(ഐ.സി.എഫ്), ആര്.എസ്.സി, കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്(കെ.സി.എഫ്) നേതാക്കളും സ്ഥാപന, സംഘടനാ സാരഥികളും രക്ഷിതാക്കളും പങ്കെടുത്തു. വിജയികൾക്ക് സമ്മാനവിതരണവും ഖുര്‍ആന്‍ പാരായണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവർക്ക് ആദരവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

